ഐപിസി ബെംഗളുരു സെന്റർ വൺ 16-മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 15 മുതൽ 18 വരെ

Sep 14, 2022 - 02:35
 0
ഐപിസി ബെംഗളുരു സെന്റർ വൺ 16-മത് വാർഷിക കൺവൻഷൻ  സെപ്റ്റംബർ 15 മുതൽ 18 വരെ

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 16-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 15 മുതൽ 18 വരെ നടക്കും.

കർണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെന്റർ വൺ പ്രസിഡന്റുമായ പാസ്റ്റർ ഡോ.വർഗ്ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.എസ്.ജോസഫ്, തോമസ് ഫിലിപ്പ് (വെൺമണി) , വി.ജി.മനോജ് (നിലമ്പൂർ) എന്നിവർ പ്രസംഗിക്കും.

ഡിസ്ട്രിക്റ്റ് ക്വയർ, സിസ്റ്റർ മോളമ്മ ജോർജ് എന്നിവർ ചേർന്ന് ഗാനശുശ്രൂഷ നിർവഹിക്കും.


ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും dസുവിശേഷയോഗവും നടക്കും. 16 ന് രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർഥനയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം സമ്മേളനം 17 ന് രാവിലെ 10 മുതൽ 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30- 4.30 വരെ സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 21 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.

പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ) ബ്രദർ. സാം സൈമൺ (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും