കർണാടക എ ജി : വാഘ്രി ഭാഷയിൽ ജീസസ് ഫിലിം ആഗസ്റ്റ് 27ന് സംപ്രേക്ഷേപണം ചെയ്യുന്നു
കർണാടകയിലെ കാടിൻ്റെ മക്കൾക്കിടയിൽ പ്രവർത്തിക്കുന്ന കർണാടക – ഗോവ സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സുവിശേഷീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി ഹക്കി പിക്കി വാഘ്രി ഭാഷയിൽ ജീസസ് ഫിലിം ഒരുക്കിയിരിക്കുന്നു.
ആഗസ്റ്റ് 27-ന് കോളാർ (കെ.ജി.എഫ്) വൈ .ആർ .സി മിനിസ്ടീസ് ക്യാംപസിൽ വെച്ച് അഖിലേന്ത്യാ എ.ജി സൂപ്രണ്ടൻറ് റവ.പോൾ തങ്കയ്യ ജീസസ് മൂവി വിക്ഷേപണം ചെയ്യും.
സി.ഡി.എസ്.ഐ.എ.ജി എക്സിക്യൂട്ടീവ് അംഗങ്ങയായ റവ.ടി.ജെ. ബെന്നി, റവ.ക്വിൻറ്റലിൻ, റവ.കെ.വി.മാത്യൂ, റവ.ഡാനിയേൽ കൊട്ടി, റവ. ഏണസ്റ്റ് ജോർജ്, റവ.ജെസ്റ്റിൻ ജോൺ, റവ.ജയകാന്ത് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കാടിൻ്റെ മക്കൾക്ക് വേട്ടയാടൽ സർക്കാർ നിരോധിച്ചതിന് ശേഷം ഇക്കൂട്ടർ നാടോടി സർക്കസ് , തലമുടി ചീകുവാനുള്ള ചീപ്പ്, കരകൗശല വസ്തുക്കൾ എന്നിവ നിർമ്മിച്ച് വിതരണം ചെയ്യുന്നു. ഇക്കൂട്ടരെ വിളിക്കുന്ന പേരാണ് ഹക്കി പിക്കി. കർണാടകയിലെ തുംകൂർ, കോളാർ തുടങ്ങിയ സ്ഥലങ്ങളിൽ ഇവരുടെ ഇടയിൽ എ.ജി.സഭയുടെ ഒരു ടീം സുവിശേഷ പ്രവർത്തനം നടത്തി വരുന്നു. കാടിൻ്റെ മക്കളായ ഹക്കി പിക്കി ആളുകൾക്കായി പ്രത്യേകം അവരുടെ ഭാഷയിലാണ് ജീസസ് ഫിലിം ഒരുക്കിയിരിക്കുന്നത്.