5 വർഷത്തെ മതപരിവർത്തനം: റിപ്പോർട്ട് തേടി കർണാടക സർക്കാർ

Oct 30, 2021 - 19:26
 0
5 വർഷത്തെ മതപരിവർത്തനം: റിപ്പോർട്ട് തേടി കർണാടക സർക്കാർ

ക്രിസ്ത്യൻ പള്ളികളുടെയും മിഷനറി സ്ഥാപനങ്ങളുടെയും സർവേ നടത്താനുള്ള നീക്കം കർണാടക സർക്കാർ താൽക്കാലികമായി നിർത്തിവച്ചുവെന്ന വാർത്തയ്ക്കു പുറകാലെ , കഴിഞ്ഞ 25 വർഷമായി സംസ്ഥാനത്ത് നടന്ന എല്ലാ മതപരിവർത്തനങ്ങളെയും കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുകയാണ് നിയമസഭാ സെക്രട്ടേറിയറ്റ്.

30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനുള്ള വ്യക്തമായ നിർദേശങ്ങളോടെ സർക്കാരിൽ നിന്ന് ഒരു “കത്ത്” ലഭിച്ചതായും പക്ഷേ, പര്യടനത്തിലിരിക്കുന്ന ഞങ്ങളുടെ സെക്രട്ടറിയുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ ഞങ്ങൾ ജോലി ആരംഭിക്കൂവെന്നും വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. “പോലീസിൽ നിന്നും സാമൂഹ്യക്ഷേമം, റവന്യൂ വകുപ്പുകൾ, എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ (പഞ്ചായത്തുകൾ) എന്നിവരിൽ നിന്നും മതപരിവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ന്യൂനപക്ഷക്ഷേമ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കർണാടകയിലെ നിർബന്ധിത മതപരിവർത്തനത്തിനു തടയിടാൻ നിയമരൂപികരണം നടത്താനുള്ള നീക്കങ്ങളുടെ ഭാഗമായ ഇതിനെതിരെ ക്രൈസ്തവ മതമേലധ്യക്ഷന്മാരും മറ്റും എതിർപ്പുമായി രംഗത്തുണ്ട്.