കുന്നംകുളം യു.പി.എഫ് മെറിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണോത്ഘാടനവും
Kunnamkulam UPF
യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിൻ്റെ അഭിമുഖ്യത്തിൽ പഠനോപകരണങ്ങളുടെ വിതരണവും പത്താം ക്‌ളാസിലും , പ്ലസ്ടുവിനും ഫുൾ എ പ്ലസ്സ് നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും 2024 മെയ് 19 ഞായറാഴ്ച വൈകീട്ട് 4.30 കുന്നംകുളം ലൈബ്രറി ഹാളിൽ വെച്ച് കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി: സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു
ശാരീരിക രോഗാവസ്ഥകൾ ഉള്ള ഒരു സഹോദരിയുടെ ഫുൾ എ പ്ലസോടെ പത്താം ക്ലാസ്സ് പാസ്സായ മകൾക്ക് 70000 രൂപയുടെ പഠനസഹായ വിതരണവും തദ്ദവസരത്തിൽ നടന്നു.
യു.പി. എഫ് ജനറൽ പ്രസിഡണ്ട് ഡോ: സാജൻ സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി: സീത രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ആൽസി വില്യംസ് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. കുന്നംകുളം എ.ജി.സെക്ഷൻ പ്രിസ്ബിറ്ററും യു.പി. എഫ് ചെയർമാനുമായ പാസ്റ്റർ ഇ.ജി. ജോസ്, ചർച്ച് ഓഫ് ഗോഡ് കുന്നംകുളം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.ജി ഇമ്മാനുവേൽ , ജനറൽ സെക്രട്ടറി പാസ്റ്റർ: അനിൽ തിമോത്തി എന്നിവർ പ്രസംഗിച്ചു സെക്രട്ടറി പാസ്റ്റർ: പി.ജെ. ജോണി സ്വാഗതവും കൺവീനർ പാസ്റ്റർ മനോജ് ഇ.വി നന്ദിയും പ്രകാശിപ്പിച്ചു.
ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ ഫയർ കോൺഫറൻസ് മെയ് 25 ന്
വിവരം ശേഖരിക്കാൻ പൊലീസ് ‘പള്ളികളിലേക്ക് കയറുന്നു’: ക്രിസ്ത്യൻ ഗ്രൂപ്പ് അസം ജില്ലയിൽ ഡിസിക്ക് പരാതി നൽകി
ന്യൂ ഇന്ത്യ ദൈവസഭ ( NICOG) റാന്നി ടൗൺ ബഥേൽ ചർച്ചിൻറെ നേതൃത്വത്തിൽ മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, വർധിച്ചു വരുന്ന തിന്മകൾക്കെതിരെ സുവിശേഷസന്ദേശ യാത്ര
എ പ്ളസുകളുടെ തിളക്കങ്ങളുമായി പാസ്റ്റർ ജോബി ജോസഫിന്റെ മക്കൾ