യു പിയിൽ മലയാളി സുവിശേഷകനെയും ഭാര്യയെയും മതപരിവർത്തനമാരോപിച്ച്‌ അറസ്റ്റ് ചെയ്തു

Dec 12, 2023 - 09:42
Dec 13, 2023 - 09:42
 0
യു പിയിൽ മലയാളി സുവിശേഷകനെയും ഭാര്യയെയും മതപരിവർത്തനമാരോപിച്ച്‌ അറസ്റ്റ് ചെയ്തു

ഉത്തർ പ്രദേശിലെ സന്ത് കബീർ നഗർ ഡിസ്ട്രിക്ടിൽ മതം മാറാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയെതുടർന്ന് മലയാളി സുവിശേഷകനെയും ഭാര്യയെയും പോലീസ് അറസ്റ്റു ചെയ്തു. തിരുവല്ല ഐപിസി പ്രെയർ സെന്റര് സഭാംഗങ്ങളായ സുവിശേഷകൻ ജോസ് പുല്ലുവേലിൽ ഭാര്യ ഏലമ്മ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റു ചെയ്തത്. ചില വർഷങ്ങളായി മതപരിവർത്തനത്തിനായി തന്റെമേൽ സമ്മർദ്ദം ചെലുത്തിയെന്നു ഒരു യുവതി നൽകിയ പരാതിയിലാണ് കേസാണ് കോട്വാലി പോലീസിൽ എത്തിയത്. യുവതിയുടെ പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ഇവരിൽ നിന്ന് നാല് ഡയറികളും ഒരു ലാപ്‌ടോപ്പും കണ്ടെടുത്തിട്ടുണ്ട്.  

What's Your Reaction?

like

dislike

love

funny

angry

sad

wow