മലയാളി പെന്തെക്കോസ്റ്റൽ അസ്സോസിയേഷൻ കോൺഫറൻസ് കേംബ്രിഡ്ജിൽ

Aug 27, 2026 - 10:55
 0
മലയാളി പെന്തെക്കോസ്റ്റൽ അസ്സോസിയേഷൻ കോൺഫറൻസ് കേംബ്രിഡ്ജിൽ

യു.കെ & യൂറോപ്പിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തെക്കോസ്റ്റൽ അസോസിയേഷൻ യു. കെ. & യൂറോപ്പിന്റെ 24 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിനടുത്തുള്ള ബെഡ്ഫോർഡിൽ (Postcode MK42 9TS) 2027 മാർച്ച് 26, 27, 28 തീയതികളിൽ നടക്കും ;പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. “ഉത്തമസമ്പത്ത്” (എബ്രായർ 10:34) എന്നുള്ളതാണ് ചിന്താവിഷയം.     റവ.ഡോ.ഷാജി കെ. ദാനിയേൽ, റവ. ജോയ് തോമസ് എന്നിവർ പ്രസംഗിക്കും. ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.  ഏറ്റവും വിപുലമായ രീതിയിൽ ഈ വർഷം നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സഹോദരിമാർക്കുള്ള പ്രത്യേക സമ്മേളനവും യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിംഗുകളും നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0