മല്ലപ്പള്ളി വെസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച് എമറാൾഡ് ജൂബിലി സമാപനം ജനുവരി 17ന്
Mallappally West Sharon Fellowship Church Emerald Jubilee
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് (Sharon Fellowship Church )മല്ലപ്പള്ളി വെസ്റ്റ് സഭയുടെ എമറാൾഡ് ജൂബിലി (55-ാം വാർഷികം) സമാപന സമ്മേളനം ജനുവരി 17നു മൂശാരിക്കവല ശാരോൻ ചർച്ചിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് (Sharon Fellowship Church ) ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. ജൂബിലിയുടെ ഭാഗമായി സഭയുടെ ചരിത്രമടങ്ങുന്ന സ്മരണികയുടെ പ്രകാശനം മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയി ചെറിയാൻ നിർവഹിക്കും. സഭയുടെ മുൻശുശ്രൂഷകന്മാരെ ശാരോൻ മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി. ചെറിയാൻ ആദരിക്കും. സഭാംഗങ്ങളിൽ ശുശ്രൂഷകരായി സേവനം അനുഷ്ഠിക്കുന്ന കുടുംബങ്ങളെ ആദരിക്കൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺസൺ കെ. സാമുവേലും 80 വയസ്സ് പൂർത്തിയാക്കിയ സഭാംഗങ്ങളെ അനുമോദിക്കൽ മല്ലപ്പള്ളി റീജിയൻ പാസ്റ്റർ പാസ്റ്റർ ജോൺ വി. ജേക്കബും നിർവഹിക്കും.
വിവിധ ജൂബിലിപ്രൊജക്റ്റുകളുടെ ഉദ്ഘാടനം ശാരോൻ ഫെലോഷിപ്പ് ഓഫീസ് സെക്രട്ടറി ബ്രദർ റ്റി. ഒ. പൊടികുഞ്ഞ്, മല്ലപ്പള്ളി സെന്റർ പാസ്റ്റർ ജോസഫ് കുര്യൻ, സെന്റർ സെക്രട്ടറി പാസ്റ്റർ റ്റി. എം. വർഗീസ് എന്നിവർ നിർവഹിക്കും.
ജൂബിലിയുടെ ഭാഗമായി മൂന്നു വർഷമായി വിപുലമായ ആത്മീയ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പിലാക്കിവരികയായിരുന്നു. ആരാധനാലയത്തിന്റെയും സെമിത്തേരിയുടെയും നവീകരണം വിജയകരമായി പൂർത്തിയാക്കി. ഓഫീസ് സമുച്ചയം, സഭാഗ്രൗണ്ടിൽ സ്ഥിരം റൂഫിംഗ്, സഭാ ക്കെട്ടിടങ്ങളുടെ നവീകരണം തുടങ്ങിയ മറ്റു പദ്ധതികൾ അന്തിമഘട്ടത്തിലാണ്. പാസ്റ്റർ ഗോഡ്‌സൻ സി. സണ്ണി (ചെയർമാൻ), പ്രൊഫ. സണ്ണി മാത്യൂസ് (വൈസ് ചെയർമാൻ), ലാൽ മാത്യു (ചീഫ് എഡിറ്റർ), ജിബിൻ എം. വർഗീസ് (അസോ. ചീഫ് എഡിറ്റർ), വർഗീസ് മാത്യു (മാനേജിംഗ് ഡയറക്ടർ), റ്റോജി തോമസ് (സർക്കുലേഷൻ മാനേജർ), ജോജി കെ. തോമസ് (പ്രസാധകൻ), ബിനു വർഗീസ്, വർഗീസ് ഇ. ടി, ബിജു കളരിക്കൽ (റീജിയണൽ ഡയറക്ടേഴ്‌സ്), ആനിയമ്മ ഫിലിപ്പ്, ഷെറി ഗോഡ്‌സൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്ന ജൂബിലിക്കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0
