മാനന്തവാടി താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെന്റർ സമർപ്പിച്ചു.
Mananthavadi Tabor Hill Riverview Retreat Center is dedicated
വയനാട് ജില്ലയുടെ സമഗ്ര പുരോഗതിയ്ക്കും, സുവിശേഷത്തിന്റെ വേരോട്ടത്തിനുമായി ഒറ്റത്തെങ്ങിൽ കുടുംബത്തിൽ നിന്നും വീണ്ടും ഒരു സംരംഭം. മാനന്തവാടി കൊയിലേരിയിൽ നിർമ്മാണം പൂർത്തിയായ താബോർ ഹിൽ റിട്രീറ്റ് സെന്റർ ഇന്ന് ഏ.ജി. മലബാർ ഡി. സൂപ്രണ്ട് റവ. വി റ്റി ഏബ്രഹാം പ്രാർത്ഥിച്ച് സമർപ്പിച്ചു.
മാത്യൂ തോമസ് ഒറ്റത്തെങ്ങിൽ 10 വർഷം മുൻപ് മാനന്തവാടിയ്ക്കടുത്ത് കോയിലേരി എന്ന സ്ഥലത്ത് പ്രകൃതി രമണീയമായ കബനീ നദിയുടെ തീരത്ത് വിശാലമായ സ്ഥലം വാങ്ങി. മനോഹരമായ ഒരു വീട് പണിയുക എന്ന ഉദ്ദേശ്യത്തോടെ ആണ് സ്ഥലം വാങ്ങിയത്. വയനാട്ടിൽ പലപ്രാവശ്യം അദ്ദേഹം നടത്തിയ മിഷൻ യാത്രയിൽ മനസ്സിലാക്കിയതും ഹൃദയത്തിൻ വളരെ ആത്മഭാരം വന്നതുമായ ഒരു കാര്യം അമിതമായ മദ്യപാനം
മൂലം തകർന്ന കുടുംബങ്ങളും അവരുടെ മക്കളുടെ കഷ്ടതയും ആയിരുന്നു. മാത്യൂ തോമസിന്റെയും സഹധർമ്മിണി ഡെയ്സി തോമസിന്റെയും ദീർഘ നാളത്തെ പ്രാർത്ഥനയുടെ ഫലമായി ദൈവം നൽകിയ ദർശന പ്രകാരം ആരംഭിച്ചതാണ് താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെന്റർ. ആ ദർശനങ്ങളുടെ പൂർത്തീകരണം ആണ് ഇപ്പോൾ ആരംഭിച്ച ഈ സംരംഭം. അദ്ദേഹത്തിന്റെ സഹോദരൻ മാത്യു തോമസാണ് ഈ സംരഭത്തിന് നേതൃത്വം നൽകുന്നത്.
മാത്യു തോമസ് ഒറ്റത്തെങ്ങിൽ ചെയർമാൻ ആയുള്ള താബോർ ഹിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ സ്വപ്ന സാക്ഷാത്കാരത്തിന് 2019 ഡിസംബർ 20 ന് അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ.ഡോ. എബ്രഹാം പ്രാർത്ഥിച്ചു തറക്കല്ലിട്ടു.
അന്ന് ആരംഭിച്ച നിർമാണ പ്രവർത്തനം ഡിസംബർ 12 ഇന്ന് അതിന്റെ പൂർത്തീകരണം നടത്തി പ്രതിഷ്ഠിക്കുകയാണ്. 3 ബ്ലോക്കുകളിൽ ആയി 25000 സ്ക്വയർ ഫീറ്റ് ഏരിയായിൽ ആണ് ഈ കെട്ടിടം പൂർത്തീകരിച്ചിരിക്കുന്നത്. പ്രവർത്തനം പ്രധാനമായി ഡി അഡിക്ഷൻ ക്യാമ്പാണ്. പാവപ്പെട്ട സ്ത്രീകൾക്ക് ഒരു വരുമാനം മാർഗ്ഗം കണ്ടെത്തേണ്ടതിന് തയ്യൽ പരിശീലന കേന്ദ്രവും അർഹരായ ആളുകൾക്ക് സൗജന്യ ഭക്ഷണ വിതരണത്തിനായി ബഥേൽ കിച്ചണും വർഗീസ് തോമസ് ഒറ്റത്തെങ്ങിലിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ശീതീകരിച്ച കോൺഫറൻസ് ഹാളും ഡോർമെറ്ററി സൗകര്യങ്ങളും ഉണ്ട്. അതിഥികൾക്ക് താമസിക്കുവാൻ മനോഹരമായ ഗസ്റ്റ് റൂമുകളും ഒരുക്കിയിട്ടുണ്ട്.