ഐപിസി കുവൈറ്റ് റീജിയണിന് പുതിയ ഭാരവാഹികൾ
New Leadership for IPC Kuwait region

ഐപിസി കുവൈറ്റ് റീജിയൺ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ സന്തോഷ് തോമസ് (ഐപിസി അഹ്മദി) പ്രസിഡൻ്റായും പാസ്റ്റർ റെജി പി. ജോർജ്കുട്ടി (ഐപിസി മഹബുള്ള) സെക്രട്ടറിയായും ജിജി ഫിലിപ്പ് (ഐപിസി ഫുൾ ഗോസ്പൽ) ട്രഷറാർ ആയും തിരഞ്ഞെടുത്തു. ഫെബ്രുവരി ഒന്നിന് നടന്ന ജനറൽ ബോഡിയിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഐപിസി ജനറൽ കൗൺസിൽ പ്രതിനിധികളായി പാസ്റ്റർ അജു ജേക്കബ് എബ്രഹാം (ഐപിസി ഫുൾ ഗോസ്പൽ), ജേക്കബ് മാമ്മൻ (ഐപിസി അഹ്മദി) എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡൻ്റ് പാസ്റ്റർ എ.റ്റി ജോൺസൺ (ഐപിസി പെനിയെൽ), ജോയിൻ്റ് സെക്രട്ടറി - പാസ്റ്റർ ജയരാജ് M. (ഐപിസി തെലുഗു), സുനിൽ വർഗ്ഗീസ് (ഐപിസി പിസികെ) ഓഡിറ്റർ - സജി ജോൺ (ഐപിസി പിസികെ), പബ്ലിസിറ്റി കൺവീനർ - ജയിംസ് എബ്രഹാം (ഐപിസി അഹ്മദി).
തെലുഗു സഭയുൾപ്പെടെ 9 ഐപിസി സഭകൾ ചേരുന്നതാണ് ഐപിസി കുവൈറ്റ് റീജിയൺ.