ഒ.എം ബുക്സ് ക്രിസ്തീയ പുസ്തകമേള ബെംഗളുരു കല്യാൺ നഗറിൽ ആരംഭിച്ചു

ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമാതാക്കളായ ഒ എം.ബുക്സ് ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ എം പുസ്തകശാല കെട്ടിടത്തിൽ ക്രിസ്തീയ പുസ്തകമേള ആരംഭിച്ചു. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ , ധ്യാന ഗ്ര ന്ഥങ്ങൾ , ബൈബിൾ നിഘണ്ടു ,

Nov 3, 2021 - 17:32
 0

ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമാതാക്കളായ ഒ എം.ബുക്സ് ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ എം പുസ്തകശാല കെട്ടിടത്തിൽ ക്രിസ്തീയ പുസ്തകമേള ആരംഭിച്ചു. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ , ധ്യാന ഗ്ര ന്ഥങ്ങൾ , ബൈബിൾ നിഘണ്ടു , ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദശാസ്ത്രം തുടങ്ങി പതിനായിരത്തിൽപരം വ്യത്യസ്ത ശീർഷകങ്ങളിലുള്ള ഗ്രന്ഥങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെ നടക്കുന്ന മേള നവംബർ 13 ന് സമാപിക്കും. രാജ്യാന്തര സംഗീത ഗ്രൂപ്പുകളുടെ ഓഡിയോ സിഡി , ക്രിസ്മസ് സിഡികൾ എന്നിവയും മേളയിൽ ലഭിക്കും. പുസ്തകങ്ങൾ വാങ്ങുന്നവർക്ക് സമ്മാനങ്ങളും ചില പുസ്തകങ്ങൾക്ക് 5% വിലക്കിഴിവും ലഭിക്കുമെന്ന് ഒഎം. ബുക്സ് മാനേജർ ജോൺ പി. ജേക്കബ് അറിയിച്ചു.