ഏകദിന പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ വയനാട്ടിൽ നവം. 21ന്
One Day Pastors & Family seminar on 21st November at Wayanad

ആദ്ധ്യാത്മിക- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കിംഗ്ഡം വോയ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ നിലയിൽ സഭാ/സംഘടനാ വ്യത്യാസമില്ലാതെ മലബാറിലുള്ള പാസ്റ്റർമാരെയും ശുശ്രൂഷക ഭാര്യമാരെയും പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 21 തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് വരെ സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ഹാളിൽ സെമിനാർ നടക്കും. കിങ്ങ്ഡം വോയിസ് മിനിസ്ട്രീസിൻ്റെ പ്രസിഡണ്ട് ഡോ. സാബു വർഗ്ഗീസ്, പാസ്റ്റർമാരായ ബാബു ചെറിയാൻ, ഡോ. വിൽസൺ വർക്കി തുടങ്ങിയവർ സെഷനുകൾ നയിക്കും. ബത്തേരി എ.ജി ക്വയർ ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർമാരായ സിജു സ്കറിയ, കെ.ജെ.ജോബ്, തോമസ് തോമസ് , ഇ.വി. ജോൺ, അനീഷ് എം.ഐപ്പ്, വി.സി. ജേക്കബ്ബ് എന്നിവർ സംഘാടക സമിതി അംഗങ്ങളായി പ്രവർത്തിക്കുന്നു. പങ്കെടുക്കുന്നവർക്കുള്ള യാത്രാ – ഭക്ഷണക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫോൺ വഴി ആദ്യം രജിസ്റ്റർ ചെയ്ത 200 കുടുംബങ്ങൾക്ക് പ്രവേശനം നലകിയിട്ടുണ്ട്.