35-മത് ഐപിസി കട്ടപ്പന സെന്റർ കൺവൻഷൻ ഫെബ്രുവരി 15 മുതൽ
35-മത് ഐപിസി കട്ടപ്പന സെന്റർ കൺവൻഷൻ ഫെബ്രുവരി 15 മുതൽ 19 വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും രാത്രി 6:30 മുതൽ 9 മണിവരെ കട്ടപ്പന ടൗൺ ഹാളിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ എം. റ്റി തോമസ്(സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ വത്സൻ എബ്രഹാം, പാസ്റ്റർ ദാനിയേൽ കൊന്നന്നിൽക്കുന്നതിൽ, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ പ്രിൻസ് തോമസ്, ലാസർ വി. മാത്യു, പി. സി ചെറിയാൻ എന്നിവർ ദൈവവചനം സംസാരിക്കും. ശാലോം വോയ്‌സ്
35-മത് ഐപിസി കട്ടപ്പന സെന്റർ കൺവൻഷൻ ഫെബ്രുവരി 15 മുതൽ 19 വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും രാത്രി 6:30 മുതൽ 9 മണിവരെ കട്ടപ്പന ടൗൺ ഹാളിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ എം. റ്റി തോമസ്(സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ വത്സൻ എബ്രഹാം, പാസ്റ്റർ ദാനിയേൽ കൊന്നന്നിൽക്കുന്നതിൽ, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ പ്രിൻസ് തോമസ്, ലാസർ വി. മാത്യു, പി. സി ചെറിയാൻ എന്നിവർ ദൈവവചനം സംസാരിക്കും. ശാലോം വോയ്‌സ് പന്തളം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷനോടനുബന്ധിച്ച് വ്യാഴായ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ പവർ കോൺഫ്രൻസും, ഉച്ചക്കഴിഞ്ഞു 2 മണിമുതൽ 4 വരെ ധ്യാനയോഗം ഉണ്ടായിരിക്കും. വെള്ളിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉണർവ്വ് യോഗവും, രോഗികൾക്കായുള്ള പ്രാർത്ഥനയും, ഉച്ചക്കഴിഞ്ഞ് 2 മണിമുതൽ 4 വരെ സഹോദരി സമാജം സമ്മേളനവും നടത്തപ്പെടും. ശനിയാഴ്ച്ച രാവിലെ 9 മണിമുതൽ 11 മണിവരെ സ്നാനശുശ്രുഷയും, തുടർന്ന് ഉണർവ്വ് യോഗവും രോഗികൾക്കായുള്ള പ്രാർത്ഥനയും, ഉച്ചക്കഴിഞ്ഞ് 2 മുതൽ 4 വരെ പിവൈപിഎ & സണ്ടേസ്കൂൾ സംയുക്ത സമ്മേളനവും നടക്കും. ഞാറാഴ്ച്ച 9.30 മുതൽ 1:30 വരെ കർത്തൃമേശയോടുകൂടിയ വിശുദ്ധ സഭായോഗവും തുടർന്ന് വൈകിട്ട് 6 മണിമുതൽ 9 വരെ നടക്കുന്ന പൊതുയോഗത്തോടെ കൺവൻഷൻ സമാപിക്കും.