മഹാസന്തോഷത്തിന്റെ സന്ദേശ സദസിനും ലഹരി വിരുദ്ധ ബോധവല്‍ക്കരണ യാത്രയ്ക്കും അനുഗ്രഹ സമാപ്തി

Dec 27, 2022 - 22:43
 0

പി.വൈ.പി.എ  കോട്ടയം നോർത്ത് സെന്ററിന്റെ  ആഭിമുഖ്യത്തിൽ 2022 ഡിസംബർ 23,24, തിയതികളിൽ നടത്തിയ മഹാസന്തോഷത്തിന്റെ  സന്ദേശ സദസ്സായ മുറ്റത്ത് കൺവൻഷനും   ലഹരി വിരുദ്ധ ബോധവല്‍ക്കരണ യാത്രയ്ക്കും അനുഗ്രഹ സമാപ്തി. തിരുവാർപ്പ് അംബേദ്ക്കർ കോളനിയിൽ ബ്രദർ വിജീഷിന്റെ  ഭവനാങ്കണത്തിൽ വെച്ച്  ഡിസംബർ 23 ന്  വൈകുന്നേരം 5 മണി  മുതൽ  നടത്തപ്പെട്ട സന്ദേശ സദസ്സ്,  കോട്ടയം നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു.   കൺവൻഷനിൽ അനുഗ്രഹീത  ദൈവദാസന്മാരായ പാസ്റ്റർ ജോമോൻ ജേക്കബ് , സുവി ഫെയ്ത്തുമോൻ ജെ.   തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിച്ചു . പാസ്റ്റർമാരായ ഐപ്പ് . സി . കുര്യൻ , എം . രാജൻ തുടങ്ങിയവർ ലീഡ് ചെയ്തു പി.വൈ.പി.എ  കോട്ടയം നോർത്ത് സെന്റെർ ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നല്കി.  24 ന്  വൈകിട്ട്  7 മണിമുതൽ ചെങ്ങളം സൗത്ത് , ഉളശ എന്നീ സ്ഥലങ്ങളുടെ വിവിധ  പ്രദേശങ്ങളിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ യാത്രയും  നടന്നു വിവിധ സ്ഥലങ്ങളിൽ പാസ്റ്റർ ജോമോൻ ജേക്കബ് , സുവി : മാത്യൂസ് ജോർജ് , സുവി : ഫെയ്ത്തുമോൻ . ജെ  , തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിച്ചു .  ക്രിസ്തുമസ് സന്ദേശങ്ങളും, ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ  ലഘുലേഖകളും അനവധി ഭവനങ്ങളിൽ വിതരണം ചെയ്തു . പി.വൈ.പി.എ  കോട്ടയം നോർത്ത് സെന്റർ കമ്മറ്റി അംഗങ്ങൾ നേതൃത്വം നല്‍കി. വിവിധ ലോക്കൽ യൂണിറ്റുകളായ തിരുവാർപ്പ്, ചെങ്ങളം സൗത്ത്, പാമ്പാടി ഹെബ്രോൺ, മണർകാട്ഇ മ്മാനുവൽ, കളത്തിപ്പടി രെഹബോത്ത്, ഇമ്മാനുവൽ കുമാരനെല്ലൂർ എന്നീ പി വൈ പി എ  യൂണിറ്റുകളുടെ സജീവമായ സഹകരണം ഈ പ്രോഗ്രാമുകളുടെ വിജയത്തിന് കാരണമായതായി പി.വൈ.പി.എ  കോട്ടയം നോർത്ത് സെന്റർ സെക്രട്ടറി  ഫെയ്ത്ത് ജെയിംസ് അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0