പി.വൈ.പി.എ പുനലൂർ സെന്റർ ഏകദിന ക്യാമ്പ് നടന്നു

പുനലൂർ സെൻ്റർ പി വൈ പി യുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ക്യാമ്പിന് അനുഗ്രഹീത സമാപ്തി. പുനലൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ ഏബ്രഹാം പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ പാസ്റ്റർ ബിനു വടശ്ശേരിക്കര മുഖ്യ സന്ദേശം നൽകി. സുവി. ഗ്ലാസ്സൺ ജേക്കബ് സംഗീത ശുശ്രൂഷ നിർവ്വഹിച്ചു.
പി വൈ പി എ പുനലൂർ സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ ബോബൻ ക്ലീറ്റസ് പകൽ സെക്ഷൻ യോഗങ്ങൾക്ക് അദ്ധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞുള്ള ക്യാമ്പ് സെക്ഷന് പി വൈ പി എ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ തോമസ് അദ്ധ്യക്ഷത വഹിച്ചു.ഐ പി സി പുനലൂർ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷാജി സോളമൻ മെറിറ്റ് അവാർഡ് വിതരണം നിർവ്വഹിച്ചു. സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ ജി മോനച്ചൻ ആശംസ അറിയിച്ചു.
പുനലൂർ സെൻ്ററിലെ വിവിധ ലോക്കൽ സഭകളിലെ ശുശ്രുഷകന്മാരും സഹോദരി സഹോദരന്മാരും പി വൈ പി എ പ്രവർത്തകരും കുഞ്ഞുങ്ങളും പ്രസ്തുത യോഗത്തിന് നിറസാന്നിധ്യമായി തീർന്നു. രക്ഷിക്കപ്പെടുവാനും സ്നാനം ഏൽക്കുവാനും സുവിശേഷ വേലയ്ക്കു മായി അനേകം കുഞ്ഞുങ്ങൾ സമർപ്പിതരായി. പി.വൈ.പി.എ ട്രഷറാർ ബോവസ് മെറിറ്റ് അവാർഡിന് അർഹരായവരെ സദസിന് പരിചയപ്പെടുത്തി. പി.വൈ.പി.എ പബ്ളിസിറ്റി കൺവീനർ സ്റ്റീഫൻ സാം സൈമൺ കൃതക്ഞ്ഞത അറിയിച്ചു. പി.വൈ.പി.എ സെക്രട്ടറി ഷിബിൻ ഗിലെയാദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.