പി.വൈ.പി.എ സ്റ്റേറ്റ് താലന്ത് പരിശോധനയ്ക്ക് ആവേശഭരിതമായ സമാപനം

കൊട്ടാരക്കര മേഖല ചാമ്പ്യന്മാർ; മാറ്റുരയ്ക്കപ്പെട്ടത് ഒന്നിനോടൊന്നു കിടപിടിക്കുന്ന പ്രകടങ്ങൾ. ഇവാഞ്ചലിൻ ജോൺസൻ വേങ്ങൂർ ഈ വർഷത്തെ വ്യക്തിഗത ചമ്പ്യാഷിപ് നേടി. 

Dec 10, 2023 - 21:58
Dec 10, 2023 - 22:00
 0
പി.വൈ.പി.എ സ്റ്റേറ്റ് താലന്ത് പരിശോധനയ്ക്ക് ആവേശഭരിതമായ സമാപനം

പി.വൈ.പി.എ കേരള സ്റ്റേറ്റ് താലന്ത് പരിശോധന 'മികവ്2K23' യ്ക്ക് കുമ്പനാട് ഹെബ്രോൻപുരത്ത്  ആവേശഭരിതമായ സമാപനം. ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത താലന്ത് പരിശോധനയിൽ പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. 14 മേഖലകളിൽ നിന്നായി പങ്കെടുത്ത നൂറ്കണക്കിന് മത്സരാർഥികൾ മാറ്റുരച്ചത് ഒന്നിനോടൊന്നു കിടപിടിക്കുന്ന പ്രകടങ്ങളായിരുന്നു.

282 പോയിന്റ് നേടി കൊട്ടാരക്കര മേഖല ചാമ്പ്യന്മാരായി. 215 പോയിന്റ് നേടി പത്തനംതിട്ട മേഖല രണ്ടാം സ്ഥാനത്തിനും, 208 പോയിന്റ് നേടി എറണാകുളം സോൺ മൂന്നാം സ്ഥാനത്തിനും അർഹത നേടി.

ഇവാഞ്ചലിൻ ജോൺസൻ വേങ്ങൂർ ഈ വർഷത്തെ വ്യക്തിഗത ചമ്പ്യാഷിപ് നേടി. 

സെന്റർ അടിസ്ഥാനത്തിൽ എറണാകുളം സെന്റർ ഒന്നാം സ്ഥാനത്തും കൽപ്പറ്റ സെന്റർ രണ്ടാം സ്ഥാനത്തും കുമ്പനാട് സെന്റർ മൂന്നാം സ്ഥാനത്തിനും അർഹരായി.

കൽപ്പറ്റ സെന്ററിലെ ഐപിസി എബനേസർ ഏച്ചോം സഭാ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായി. ഐപിസി എറണാകുളം രണ്ടാം സ്ഥാനത്തും ഐപിസി മാമല മൂന്നാം സ്ഥാനവും നേടി.

സംസ്ഥാന താലന്ത് കൺവീനറായി ജെറിൻ ജെയിംസ് വേങ്ങൂർ, ജോയിന്റ് താലന്ത് കൺവീനറായി പാസ്റ്റർ ഫിലിപ്സൺ മാത്യു എന്നിവർ പ്രവർത്തിച്ചു. സംസ്ഥാന ഭാരവാഹികളായ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, ജോ. സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകുന്ന സംസ്ഥാന സമിതി താലന്ത് പരിശോധന നിയന്ത്രിച്ചു.