PYPA: സെപ്റ്റം. 10 'യൂത്ത് സൺഡേ' ആയി വേർതിരിക്കാൻ ആഹ്വാനം
PYPA Youth Sunday- 10th September
സെപ്റ്റംബർ 10 ഞായറാഴ്ച യൂത്ത് സൺഡേ (Youth Sunday) ആയി വേർതിരിക്കാൻ സംസ്ഥാന പി.വൈ.പി.എ (PYPA) ആഹ്വാനം ചെയ്തു. അന്നേ ദിവസം സഭായോഗങ്ങളിൽ യുവജനങ്ങൾക്ക് പ്രത്യേകം പങ്കാളിത്തം നൽകിക്കൊണ്ട് ശുശ്രൂഷകൾ നടത്തുവാൻ അവർക്ക് സാവകാശം നൽകണമെന്ന് ലോക്കൽ സഭ നേതൃത്വത്തോട് സംസ്ഥാന പി.വൈ.പി.എ(PYPA) അഭ്യർത്ഥിച്ചു. അന്നേ ദിനം പ്രത്യേക സ്തോത്രകാഴ്ച എടുത്തു സ്റ്റേറ്റ് പിവൈപിഎ(PYPA) പ്രവർത്തനങ്ങളിൽ കൂട്ടായ്മ കാണിക്കണം എന്നും ആഹ്വാനം ചെയ്തു.
കൂടാതെ മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഉപയോഗയോഗ്യമായ വസ്ത്രം, മരുന്നുകൾ, അവശ്യവസ്തുക്കൾ എന്നിവ സംസ്ഥാന പി.വൈ.പി.എ (PYPA)ശേഖരിക്കാൻ ആഗ്രഹിക്കുന്നതായും, അതിനുള്ള ക്രമീകരങ്ങളും അന്നേ ദിവസം സഭകളിൽ ചെയ്യണമെന്നും ഭാരവാഹികൾ കത്തിലൂടെ ആവശ്യപ്പെട്ടു.
ഇവാ. ഷിബിൻ സാമൂവേൽ (പ്രസിഡണ്ട്), ഇവാ. മോൻസി മാമൻ (വൈസ് പ്രസിഡന്റ്), ബ്ലെസ്സൺ ബാബു (വൈസ് പ്രസിഡണ്ട്), ജസ്റ്റിൻ നെടുവേലിൽ (സെക്രെട്ടറി), സന്ദീപ് വിളമ്പുകണ്ടം (ജോ. സെക്രട്ടറി), ലിജോ സാമുവേൽ (ജോ. സെക്രട്ടറി), ഷിബിൻ ഗിലെയാദ് (ട്രഷറർ), ബിബിൻ കല്ലുങ്കൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ജോസി പ്ലാത്താനത് (ജനറൽ കോഓർഡിനേറ്റർ): +91 97470 59385