ചൈനയിൽ ജയിലിലായിരുന്ന പാസ്റ്റർ ജോൺ കാവോയുടെ അനുഭവസാക്ഷ്യം |Pastor John Cao’s prison testimony- Part I
Pastor John Cao’s prison testimony
ഇൻറർനെറ്റിൽ നിന്ന് ലഭിച്ച ഒരു ഓഡിയോ റെക്കോർഡിംഗിനെ അടിസ്ഥാനമാക്കി ചൈന എയ്ഡ് അസോസിയേഷൻ ട്രാൻസ്ക്രൈബ് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത പാസ്റ്റർ കാവോയുടെ സാക്ഷ്യത്തിന്റെ മലയാള പരിഭാഷ.
പാസ്റ്റർ ജോൺ കാവോ (64) ഏഴ് വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് മാർച്ച് 4-ന് യുനാൻ പ്രവിശ്യയിലെ കുൻമിങ്ങിലെ ജയിലിൽ നിന്ന് മോചിതനായി.
നോർത്ത് കരോലിനയിൽ താമസിക്കുന്ന പാസ്റ്റർ ജോൺ, മ്യാൻമറിലേക്ക് തൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് മുമ്പ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിനും ദരിദ്രർക്കിടയിൽ പ്രവർത്തിക്കുന്നതിനുമായി തൻ്റെ ജന്മനാടായ ചൈനയിലേക്ക് നിരവധി യാത്രകൾ നടത്തിയിരുന്നു . മ്യാൻമറിൽ നിന്ന് ചൈനയിലേക്ക് മടങ്ങുമ്പോൾ 2017 മാർച്ച് 5 ന് തടവിലാക്കപ്പെട്ടു, ഒരു വർഷത്തിന് ശേഷം ചൈനയ്ക്കും മ്യാൻമറിനും ഇടയിൽ "അനധികൃത അതിർത്തി കടന്ന്" നടത്തിയതിന് ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.
പാസ്റ്റർ ജോണിൻ്റെ സാക്ഷ്യം
പാസ്റ്റർ ജോൺ ഒരു ഓഡിയോ റെക്കോർഡിംഗിൽ നിന്ന് ചൈന എയ്ഡ് പകർത്തിയ തൻ്റെ സാക്ഷ്യം ആരംഭിക്കുന്നത്, തൻ്റെ ജയിൽ അനുഭവത്തിലുടനീളം തന്നോടൊപ്പമുള്ള ദൈവസാന്നിദ്ധ്യത്തിൻ്റെ അനുഭവം വിവരിച്ചുകൊണ്ടാണ്: “ഏഴു വർഷമായി ഞാൻ നിങ്ങളിൽ നിന്ന് വേർപിരിഞ്ഞു, എന്നാൽ ഈ ഏഴ് വർഷം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു. , ദൈവകൃപയാൽ നിറഞ്ഞു, എല്ലാ ദിവസവും ദൈവത്തിൻ്റെ പ്രത്യേക സാന്നിധ്യം എന്നോടൊപ്പമുണ്ട്. സത്യമായും, മരണത്തിൻ്റെ നിഴലിൻ്റെ താഴ്‌വരയിലൂടെ ഞാൻ നടന്നാലും, ഞാൻ ഒരു തിന്മയെയും ഭയപ്പെടുകയില്ല, കാരണം കർത്താവായ യേശു നമ്മോടൊപ്പമുണ്ടെന്ന് ഞങ്ങൾക്കറിയാം, സഹോദരീസഹോദരന്മാരും എന്നോടൊപ്പമുണ്ട്!
"എല്ലാ ദിവസവും രാവിലെ 5.00 മണിക്ക് ഞാൻ ഉണരും. ജയിലിൽ അവർ എന്നെ പ്രാർത്ഥിക്കാൻ അനുവദിച്ചിരുന്നില്ല, അതിനാൽ ഞാൻ ഒരു വശത്തേക്ക് തിരിഞ്ഞ് കിടന്ന് പ്രാർത്ഥിക്കുമായിരുന്നു. എല്ലാ ദിവസവും, പകൽ സമയത്ത് എന്നോടൊപ്പം മൂന്ന് ആളുകൾ ഉണ്ടാകും. എനിക്ക് ചുറ്റും, നിൽക്കുന്ന അവർ എന്നെ ആരോടും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. രാത്രിയിലും , ഒരാൾ എൻ്റെ അരികിൽ കാവൽ നിൽക്കും. ഞാൻ ഉറങ്ങുന്നത് ശ്രദ്ധിച്ചു കൊണ്ടിരിക്കും. ഞാൻ രാത്രി എഴുന്നേറ്റു പ്രാർത്ഥിക്കുന്നുണ്ടോ അതോ മറ്റെന്തെങ്കിലും ചെയ്യുമോ എന്ന് നിരീക്ഷിച്ചു കൊണ്ട് . 24 മണിക്കൂറും എന്നോടൊപ്പം എപ്പോഴും ആരെങ്കിലും ഉണ്ടാകും. ഞാൻ പുറത്തു പോകുമ്പോൾ ആരെങ്കിലും എന്നെ അഭിവാദ്യം പോലും അനുവദനീയമല്ല. അഭിവാദ്യം ചെയ്താൽ അവർ ശിക്ഷിക്കപ്പെടും. പക്ഷേ അവർ എന്നെ ശിക്ഷിക്കില്ല. അതിനു പകരം എൻ്റെ മേൽനോട്ട ചുമതലയുള്ള മൂന്ന് പേരെ ശിക്ഷിക്കുകയും അവർ ശരിയായി ജോലി ചെയ്യുന്നില്ലെന്ന് പറയുകയും ചെയ്യും..
“ഏകാന്തവും ഒറ്റപ്പെട്ടതുമായ സാഹചര്യത്തിൽ, പരിശുദ്ധാത്മാവ് എനിക്ക് ശക്തി നൽകുന്നതിനാൽ എനിക്ക് ഒരിക്കലും എൻ്റെ സന്തോഷം നഷ്ടപ്പെട്ടിരുന്നില്ല, എനിക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെട്ടിട്ടില്ല. കൂടാതെ രാജ്യത്തുനിന്നും ലോകമെമ്പാടുമുള്ള സഹോദരീസഹോദരന്മാരും എനിക്കൊപ്പം പ്രാർത്ഥയിൽ ഉണ്ടായിരുന്നു.
ജയിലിൽ കഴിയുമ്പോൾ തനിക്കുവേണ്ടി പ്രാർത്ഥിക്കുന്നവരെ പരാമർശിക്കുന്ന കത്തുകൾ തടഞ്ഞുവച്ചതായി പാസ്റ്റർ ജോൺ കണ്ടെത്തി. അതുപോലെ, കൊവിഡ് പാൻഡെമിക്കിന് ശേഷം (2023 മെയ് 7 ന്) തന്റെ അമ്മ ആദ്യമായി തന്നെ സന്ദർശിച്ച്, “പാസ്റ്റർ യുവാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു” എന്ന് പറഞ്ഞപ്പോൾ, അവരുടെ സംഭാഷണം ശ്രദ്ധിച്ച നിരീക്ഷണ കേന്ദ്രം കോൾ കട്ട് ചെയ്തു സന്ദർശനം തടസ്സപ്പെടുത്തി. അമ്മ ചാങ്ഷയിൽ നിന്ന് ട്രെയിനിൽ കയറി ഇരുപത് മണിക്കൂർ യാത്ര ചെയ്താണ് തന്നെ കാണാൻ വന്നത്. എന്നാൽ വെറും 3 മിനിറ്റ് മാത്രമേ ത ന്നെ കാണാൻ കഴിഞ്ഞുള്ളൂ.
എന്തുകൊണ്ട്? 'പാസ്റ്റർ യുവാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു' എന്ന് അവൾ സൂചിപ്പിച്ചതിനാൽ. ഈ ആളുകൾ 'പ്രാർത്ഥന' എന്ന വാക്കിനെ വളരെയധികം ഭയപ്പെടുന്നു ... ചില ആളുകൾ പ്രാർത്ഥനയെ വളരെയധികം ഭയപ്പെടുന്നതിനാൽ, പ്രാർത്ഥന ഫലപ്രദമാണെന്ന് ഇത് കാണിക്കുന്നു. അല്ലെങ്കിൽ, അവർ എന്തിനാണ് ഇത്ര ഭയക്കുന്നത്?... എല്ലാ ദിവസവും രാവിലെ ഞാൻ ഉണരുമ്പോൾ, എനിക്ക് ചെയ്യാൻ കഴിയുന്നത് പ്രാർത്ഥിക്കുക മാത്രമാണ്. പാസ്റ്റർ തന്റെ അനുഭവസാക്ഷ്യത്തിൽ വിവരിക്കുന്നു
ഈ ലോകത്തിലെ ദൈവമക്കളുടെ ഏറ്റവും വലിയ സന്തോഷം, ഏക പ്രത്യാശ, നമ്മുടെ ജീവിതത്തിൻ്റെ അർത്ഥം, നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷ ഈ ലോകത്തിലല്ല. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്ക് ചെയ്യാൻ കഴിയുന്നത് പ്രാർത്ഥിക്കുക മാത്രമാണ്. ഞാൻ ജയിലിൽ പ്രവേശിച്ചപ്പോൾ ആദ്യം ചെയ്തത് അധികാരികളോട് ദയവായി എനിക്ക് ഒരു ബൈബിൾ തരുമോ എന്നാണ് ? "ഞങ്ങളുടെ ജയിലിൽ നിങ്ങൾക്ക് ബൈബിൾ വായിക്കാനുള്ള അവകാശമില്ല, ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം നിങ്ങൾക്ക് എങ്ങനെ ഇത്തരമൊരു അഭ്യർത്ഥന നടത്താൻ കഴിഞ്ഞു" എന്ന് അവർ അവജ്ഞയോടെ എന്നെ നോക്കി പറഞ്ഞു പാസ്റ്റർ തന്റെ അനുഭവത്തിൽ വിവരിക്കുന്നു.
എന്നാൽ 'അമ്മ അയക്കുന്ന കത്തുകളിൽ ഓരോ തവണയും 'അമ്മ എനിക്ക് ബൈബിളിൻ്റെ കുറച്ച് വാക്യങ്ങൾ എഴുതുന്നു, പക്ഷേ വളരെയധികം എഴുതിയാൽ അധികാരികൾ എനിക്ക് കത്ത് തരില്ല. രണ്ടോ മൂന്നോ വാചകങ്ങൾ മാത്രമാണെങ്കിൽ കുഴപ്പമില്ല. എനിക്ക് ഏകദേശ തൊണ്ണൂറ് കത്തുകൾ ലഭിച്ചു അമ്മയിൽ നിന്നും ലഭിച്ചു, എല്ലാത്തിലും ബൈബിൾ വചനങ്ങൾ എഴുതിയിരുന്നു. അതിനാൽ ദൈവ വചനം വായിക്കാൻ ഞാൻ ആ കതുകളെ ആശ്രയിച്ചു. , പക്ഷേ എന്നെ മോചിപ്പിക്കുമ്പോൾ ആ എന്നോടൊപ്പം കൊണ്ടുപോകാൻ അധികാരികൾ അനുവദിച്ചില്ല.
“ഇവ എൻ്റെ സാധനങ്ങളല്ലേ? കത്തുകൾ എൻ്റെ അമ്മയുടെതാണ്, കവറുകൾ എൻ്റെ അമ്മയുടെ പണം കൊണ്ടാണ് വാങ്ങിയത്. കാര്യങ്ങൾ എനിക്കുള്ളതാണ്, ഞാൻ അവ എന്നോടൊപ്പം കൊണ്ടുപോകാൻ ആഗ്രഹിക്കുമ്പോൾ, എന്നെ അനുവദിക്കില്ലേ? ഇവ എൻ്റെ ഏറ്റവും വിലയേറിയ വസ്തുക്കളാണ്. ” എന്നൊക്കെ ഞാൻ വാദിച്ചെങ്കിലും അപ്പോഴും അവ കൂടെ കൊണ്ടുപോകാൻ അധികാരികൾ സമ്മതിച്ചില്ല.
ഏഴുവർഷത്തെ ജയിലിൽ എല്ലാ ദിവസവും സന്തോഷം നിറഞ്ഞതായിരുന്നു. പ്രാർത്ഥിക്കാനും സ്തുതിഗീതങ്ങൾ പാടാനും ഞാൻ അഞ്ച് മണിക്ക് എഴുന്നേറ്റു, ദൈവം എന്നോട് സംസാരിക്കും. ഞാൻ സിസ്റ്റർ ഷിയോമിനിനെ വളരെയധികംനന്ദിയോടെ ഓർക്കുന്നു ; അവൾ നിരവധി സ്തുതിഗീതങ്ങൾ എഴുതി. എനിക്ക് ഷിയോമിനിനെ എഴുതാൻ പറ്റില്ല , എങ്കിലും ഞാൻ കുറച്ച് കവിതകൾ എഴുതി. പകൽ സമയത്ത്, ഞാൻ അവ റെക്കോർഡുചെയ്‌ത് എൻ്റെ അമ്മയ്ക്ക് അയയ്ക്കുമായിരുന്നു. പക്ഷെ അതെല്ലാം അമ്മയ്ക്ക് ലഭിച്ചിരുന്നോ എന്നെനിക്കറിയില്ല. അമ്മയ്ക്ക് ഏകദേശം 30 കത്തുകൾ ലഭിച്ചിരിക്കാം, അതിനാൽ ചിലത് ലഭിച്ചില്ല. പക്ഷേ അത് കുഴപ്പമില്ല; ഞങ്ങൾക്ക് കുറച്ച് കത്തുകൾ അയച്ചു, ചിലത് ഞങ്ങള്ക് ലഭിച്ചു.അതിന് കർത്താവിനോട് വളരെ നന്ദിയുണ്ട്.
"സഹോദരീസഹോദരന്മാർ എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് എനിക്കറിയാം, പരിശുദ്ധാത്മാവ് എനിക്ക് ശക്തി നൽകുന്നു; ഏഴു വർഷമായി, എല്ലാവരും എനിക്ക് വേണ്ടി തുടർച്ചയായി പ്രാർത്ഥിക്കുന്നു; മരണത്തിൻ്റെ താഴ്‌വരയിലൂടെ സന്തോഷത്തോടെയും വിജയത്തോടെയും കടന്നുപോകാൻ എന്നെ അനുവദിക്കുന്ന പ്രചോദനമാണിത്." പാസ്റ്റർ തന്റെ അനുഭവസാക്ഷ്യത്തിൽ പറയുന്നു
തുടരും ...