പാസ്റ്റർ എം ജോസഫ്കുട്ടിയുടെ സംസ്കാരം ഇന്ന് കൊട്ടാരക്കരയിൽ

Pastor M Josephkutty funeral

Aug 13, 2024 - 07:29
Aug 13, 2024 - 07:42
 0
പാസ്റ്റർ എം ജോസഫ്കുട്ടിയുടെ സംസ്കാരം ഇന്ന് കൊട്ടാരക്കരയിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സീനിയർ സെന്റർ പാസ്റ്റർ എം ജോസഫ്കുട്ടി (72) ആഗസ്റ്റ് 11 ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ 9 ന് റ്റിപിഎം കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടപ്പുറം സെമിത്തേരിയിൽ. കോട്ടയം, എറണാകുളം, തിരുവനന്തപുരം കൊട്ടാരക്കര സെന്ററുകളിൽ അരനൂറ്റാണ്ടുകളിൽ അധികം ശുശ്രൂഷ ചെയ്തു. സഭയുടെ കൺവൻഷൻ പ്രാസംഗികനായിരുന്ന പാസ്റ്റർ ജോസഫ്കുട്ടിയാണ് കേരളത്തിലെ റ്റി.പി.എം സഭകൾക്ക് നേതൃത്വം നൽകിയിരുന്നത്. വിലങ്ങറ തെക്കേക്കര പുത്തൻവീട്ടിൽ (മൂഴിയിൽ) കുടുംബാംഗമാണ്.