പ്രെയർ പാർട്ട്നേഴ്സ് ചെയിൻ (PPC) മിഷൻ ഓഫ് ഇന്ത്യ; മിഷൻ എക്സ്പോ 2023 , മെഗാ ആത്മീയ സംഗമം 26 മുതൽ 29 വരെ കുന്നംകുളത്ത്

Prayer Partners Chain Mission of India- Mission Expo 2023 mega revival conference from 26th January 2023

Jan 6, 2023 - 04:15
 0
പ്രെയർ പാർട്ട്നേഴ്സ് ചെയിൻ (PPC) മിഷൻ ഓഫ് ഇന്ത്യ; മിഷൻ എക്സ്പോ 2023 , മെഗാ ആത്മീയ സംഗമം 26 മുതൽ 29 വരെ കുന്നംകുളത്ത്

പ്രെയർ പാർട്ട്നേഴ്സ് ചെയിൻ (PPC) മിഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മിഷൻ എക്സ്പോ 2023 , എന്ന പേരിൽ മെഗാ ആത്മീയ സംഗമം 26 മുതൽ 29 വരെ തൃശൂർ കുന്നംകുളം പട്ടാമ്പി റോഡിൽ ചെറുവത്തൂർ ഗ്രൗണ്ടിന് എതിർവശം ഗ്രഹാം സ്റ്റൈയിൻസ് നഗറിൽ നടക്കും. ദിവസവും പകലും രാത്രിയുമായി  ക്രമീകരിച്ചിരിക്കുന്ന യോഗത്തിൽ  പാസ്റ്റർ ചെയ്സ് ജോസഫ് . ഡോ. കെ.മുരളീധരൻ ,പാസ്റ്റർ തോമസ് മാമൻ, പാസ്റ്റർജോളി ജോർജ് ,ലോക പ്രശസ്ത സുവിശേഷകൻ ബ്രദർ പിജി വർഗീസ് (ഇന്ത്യൻ ഇവാഞ്ചെലിക്കൽ ടീം IET ) , പാസ്റ്റർ ഷാജി വർഗീസ്, സിസ്റ്റർ ലില്ലിവർഗീസ്ഷാ, ജു കെ ജോസ്, എന്നിവർ വചനം പ്രഘോഷിക്കും. റവ: ജേക്കബ് കോർ എപ്പിസ് ക്കോപ്പാ ചാലിശ്ശേരി അനുഗ്രഹ സന്ദേശം നൽകും .

എക്സാൾട്ട് ബാന്റ് പെരുംമ്പാവൂർ ഗാന ശുശ്രുഷ നിർവഹിക്കും. മിഷനറി സമ്മേളനം, മുഴുരാത്രി പ്രാർത്ഥന വനിതാ സമ്മേളനം, മിഷൻ സ്റ്റാളുകൾഎന്നിവ ഉണ്ടായിരിക്കും