ഐപിസി കൊട്ടാരക്കര മേഖലാ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ ജനുവരി 4 മുതൽ 8 വരെ ഐപിസി ബേർ-ശേബ ഗ്രൗണ്ടിൽ നടക്കും. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. എല്ലാദിവസവും വൈകിട്ട് 6ന് പൊതുയോഗങ്ങൾ, പാസ്റ്റേഴ്സ് കോൺഫ്രൻസ്, ബൈബിൾ സ്റ്റഡി, മിഷൻ സമ്മേളനം, പി വൈ പി എ, സോദരി സമാജം, സൺഡേ സ്കൂൾ തുടങ്ങിയ പുത്രിക സംഘടനകളുടെ വാർഷിക യോഗങ്ങൾ എന്നിവ പകൽ നേരങ്ങളിൽ നടക്കും. ഞായറാഴ്ച തിരുമേശ ശുശ്രൂഷയോടും സംയുക്ത ആരാധനയോടുംകൂടെ കൺവെൻഷൻ സമാപിക്കും. മേഖലകൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്) പാസ്റ്റർ സാം ജോർജ് (വർക്കിംഗ് പ്രസിഡൻ്റ്) പാസ്റ്റർ വി.വൈ തോമസ്, പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസ്, പാസ്റ്റർ എ.ഒ തോമസ് കുട്ടി എന്നിവർ വൈസ് പ്രസിഡൻറമ്മാരായും, ബ്രദർ ജെയിംസ് ജോർജ് (സെക്രട്ടറി) ബ്രദർ പി എം ഫിലിപ്പ് (ട്രഷറർ),പാസ്റ്റർ ജോസ് കെ എബ്രഹാം, ബ്രദർ കെ.പി തോമസ് എന്നിവർ ജോയിൻ്റ് സെക്രട്ടറിമ്മാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കൺവെൻഷൻ്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മിറ്റികൾ തിരഞ്ഞെടുത്തു.
പ്രയർ കൺവീനറായി പാസ്റ്റർ സണ്ണി എബ്രഹാം , ഫിനാൻസിംഗ് കൺവീനറായി ബ്രദർ പി.എം ഫിലിപ്പ്, ജോയിൻ്റ് കൺവീനറായി റോയി അലക്സ്, ബ്രദർ ഗീവർഗീസ് എന്നിവരെയും പബ്ലിസിറ്റി കൺവീനർ ആയി പാസ്റ്റർ ബോബൻ ക്ലീറ്റസിനെയും ബ്രദർ ഡി അലക്സാണ്ടർ (പന്തൽ), ബ്രദർ റോബിൻ (ഫുഡ്), ബ്രദർ തോമസ് ജോൺ( ലൈറ്റ് & സൗണ്ട്), ബ്രദർ ബാബു അടൂർ (അക്കോമഡേഷൻ), പാസ്റ്റർ ഷിബു ജോർജ്ജ് (വോളൻ്റിയേഴ്സ്), തോമസുകുട്ടി (സീറ്റിംങ് അറേഞ്ച്മെൻറ്), പാ വിൽസൺ പി (കർതൃമേശ), ബ്രദർ ജോൺ തോമസ് (വിജിലൻസ്), ബ്രദർ മാത്യു സാം (മീഡിയ), ബ്രദർ ജോജി കൃപ (മ്യൂസിക്), പാ. സാജൻ ഈശോ (പാട്ട് പുസ്തകം).
ഐ പി സി യുടെ ആദ്യത്തെ മേഖല ആണ് കൊട്ടാരക്കര മേഖല.