വാഹനാപകടം: വെട്ടുമണ്ണിൽ രാജു ജോർജും ഭാര്യ റീനാ രാജുവും മരണമടഞ്ഞു

Dec 27, 2024 - 11:46
Dec 27, 2024 - 11:49
 0

 ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗവും മുട്ടുമൺ സഭാംഗവുമായ പത്തനംതിട്ട നെല്ലിമല വെട്ടുമണ്ണിൽ  ബ്രദർ വി.ജി. രാജുവും (68) പത്നി റീനാ ജോർജും(56) വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു.      

മുട്ടുമൺ ശാരോൻ സഭയുടെ ആഭിമുഖ്യത്തിൽ രാത്രിയിൽ നടന്ന കോട്ടേജ് പ്രയർ കഴിഞ്ഞ്  മകൾ ശേബാ രാജൻ, കൊച്ചുമകൾ ജുവാന ലിജു എന്നിവരോടൊപ്പം മടങ്ങുമ്പോൾ പുല്ലാട് കനാൽ പാലത്തിന് സമീപം എതിർ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സി. ബസുമായി കൂട്ടയിടിച്ചാണ് അപകടം ഉണ്ടായത്. വാഹനം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച് തൽക്ഷണം ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു.   ഏക മകൾ ശേബയും കുഞ്ഞും ഗുരുതരാവസ്ഥയിൽ തിരുവല്ലയിൽ സ്വകാര്യ ഹോസ്പിറ്റലിൽ കഴിയുന്നു. സംസ്ക്കാരം പിന്നീട്.

ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ്‌ കൗൺസിൽ അംഗമാണ് (ലീഗൽ അഫയെർസ്) വി. ജി. രാജൻ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0