സെമിനാറും മെറിറ്റ് അവാർഡ് വിതരണവും

Seminar and Merit Award Distribution

Jun 15, 2024 - 14:16
Jun 18, 2024 - 09:43
 0
സെമിനാറും മെറിറ്റ് അവാർഡ് വിതരണവും

ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ (IPC) കോഴിക്കോട് മേഖല സണ്ടേസ്കൂൾ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി സെമിനാറും മെറിറ്റ് അവാർഡ് വിതരണവും 2024 ജൂൺ 17  തിങ്കൾ രാവിലെ 9.30 ന് താമരശ്ശേരി ഐ.പി.സി (IPC) സഭയിൽ വെച്ച് നടക്കും. പത്താം ക്ലാസ്സിലും പ്ലസ്ടു വിലും മുഴുവൻ എ പ്ലസ്സ് നേടിയ കുട്ടികളെ ആദരിക്കുകയും വിദ്യാഭ്യാസ സഹായ വിതരണം ഉണ്ടായിരിക്കും.

ഡോ:  സാജൻ സി ജേക്കബ് ക്ലാസ്സുകൾ നയിക്കും. ഐ.പി.സി തിരുവമ്പാടി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ: ജെയിംസ് അലക്സാണ്ടർ, കോഴിക്കോട് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു എബ്രഹാം, പേരാമ്പ്ര സെൻ്റർ മിനിസ്റ്റർ പാസ്റ്റർ: എം. എം. മാത്യു തുടങ്ങിയവർ മുഖ്യാഥിതികളായി പങ്കെടുക്കും. മേഖല പ്രസിഡണ്ട് പാസ്റ്റർ ജോൺ വിക്റ്റർ, മേഖല സെക്രട്ടറി പാസ്റ്റർ ജെയ്സൺ പാട്രിക് തോമസ് എന്നിവർ നേതൃത്വം നൽകും.

Also Read: ഐ.പി.സി. കോഴിക്കോട് മേഖല സണ്ടേസ്കൂൾ സമ്മേളനം സമാപിച്ചു

കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ