നിലമ്പൂരിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ സമ്മേളനം

Solidarity meeting for the people of Manipur at Nilambur

Jul 29, 2023 - 21:30
Jul 29, 2023 - 21:31
 0
നിലമ്പൂരിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ സമ്മേളനം

നിലമ്പൂരിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ എടക്കര ഐപിസിയിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ സമ്മേളനം നടന്നു. ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പ്രത്യേക പ്രാർത്ഥന നടത്തി. 

Also Read: Amit Shah On Manipur Issue: സത്യം പുറത്തുവരേണ്ടത് പ്രധാനം, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍, സഹകരിക്കാന്‍ പ്രതിപക്ഷത്തോട് ആഭ്യന്തര മന്ത്രി

പ്രസിഡന്റ് പാസ്റ്റർ ജോൺ ജോർജ് സമ്മേളനം ഉൽഘാടനം ചെയ്തു . പാസ്റ്റർ വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. റവ. ജോൺസൻ തെക്കേടയിൽ മുഖ്യ പ്രഭാഷണം നടത്തി.  പാസ്റ്റർ വി.ജി. മനോജ് പ്രാർത്ഥനക്കു നേതൃത്വം നല്കി. സെക്രട്ടറി പാസ്റ്റർ പ്രകാശ് സ്റ്റീഫൻ ,പാസ്റ്റർ പി.ഡി.സാമുവേൽ (എ.ജി പ്രെസ്ബിറ്റർ ), പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ ,(പ്രസിഡന്റ് അഗപ്പേ മിഷൻ ), പാസ്റ്റർ ഷാജി ശാമുവേൽ , പാസ്റ്റർ ലാലച്ചൻ , പാസ്റ്റർ ജോസുകുട്ടി , പാസ്റ്റർ ബാബു എന്നിവർ പ്രസംഗിച്ചു