സൗത്ത് ഇന്ത്യ എ.ജി ദ്വിവത്സര ജനറൽ കോൺഫറൻസിന് ബെംഗളൂരുവിൽ അനുഗ്രഹീത തുടക്കം

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് 38-ാമത് ദ്വിവത്സര ജനറൽ കോൺഫറൻസ് ബെംഗളൂരുവിലെ കണ്ണൂർ എഫ് ജി എ ജി ചർച്ചിൽ ആരംഭിച്ചു. എ.ജി.അഖിലേന്ത്യാ സൂപ്രണ്ടൻറ് റവ.പോൾ തങ്കയുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം സെപ്റ്റംബർ 22 ന് സമാപിക്കും.

Sep 21, 2022 - 19:32
Sep 21, 2022 - 19:36
 0
സൗത്ത് ഇന്ത്യ എ.ജി ദ്വിവത്സര ജനറൽ കോൺഫറൻസിന് ബെംഗളൂരുവിൽ അനുഗ്രഹീത തുടക്കം

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് 38-ാമത് ദ്വിവത്സര ജനറൽ കോൺഫറൻസ് ബെംഗളൂരുവിലെ കണ്ണൂർ എഫ് ജി എ ജി ചർച്ചിൽ ആരംഭിച്ചു. എ.ജി.അഖിലേന്ത്യാ സൂപ്രണ്ടൻറ് റവ.പോൾ തങ്കയുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം സെപ്റ്റംബർ 22 ന് സമാപിക്കും. റവ. ഡോ. വി.റ്റി. ഏബ്രഹാം പ്രാരംഭ ദിന സമ്മേളനത്തിൽ പ്രസംഗിച്ചു. റവ.പോൾ തങ്കയ്യ , റവ.ഡോ.റ്റി. സത്യനേശൻ എന്നിവർ പ്രാരംഭദിന സമ്മേളനത്തിൽ അദ്ധ്യക്ഷരായിരുന്നു. എഫ്. ജി.എ.ജി ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

ബുധനാഴ്ച നടക്കുന്ന സമ്മേളനത്തിൽ റവ.ഡി.മോഹൻ, റവ.പോൾ തങ്കയ്യ എന്നിവർ പ്രസംഗിക്കും. റവ.ഡോ.വി.റ്റി.ഏബ്രഹാം, റവ.എം. തിമോത്തി റാവു വിവിധ സെക്ഷനിൽ നേതൃത്വം നൽകും. സമാപന ദിവസമായ സെപ്റ്റംബർ 22 ന് റവ.ഡോ.കെ.ജെ. മാത്യൂ മുഖ്യ പ്രഭാഷണം നടത്തും. റവ. പാപ്പി മത്തായി തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും പ്രസ്ബിറ്റേഴ്‌സും ശുശ്രൂഷകൻമാരും സഭാ പ്രതിനിധികളും അടക്കം മൂവായിരത്തോളം ആളുകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കോവിഡിന് ശേഷം 3 വർഷങ്ങൾക്കു ശേഷമാണ് എസ് ഐ എ ജി കോൺഫറൻസ് നടക്കുന്നത്.