സൗത്ത് ഇന്ത്യ എ.ജി ദ്വിവത്സര ജനറൽ കോൺഫറൻസ് ബെംഗളൂരുവിൽ സമാപിച്ചു
സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് (എസ്.ഐ.എ.ജി) 38-ാമത് ദ്വിവത്സര ജനറൽ കോൺഫറൻസ് സമാപിച്ചു. ബെംഗളൂരുവിലെ കണ്ണൂർ എഫ് ജി എ ജി ചർച്ചിൽ സെപ്റ്റംബർ 20 മുതൽ 22 വരെ നടന്ന കോൺഫറൻസിൻ്റെ സമാപന ദിനത്തിൽ ഡോ.കെ.ജെ. മാത്യൂ മുഖ്യ പ്രഭാഷണവും റവ. പാപ്പി മത്തായി തിരുവത്താഴ ശുശ്രൂഷയും നിർവഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന എസ്.ഐ.എ.ജി തെരഞ്ഞെടുപ്പിൽ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ടായി റവ. ഏബ്രഹാം തോമസ് ( തമിഴ്നാട്), അസിസ്റ്റൻറ് സൂപ്രണ്ട് റവ. തിമോത്തി റാവു (ആന്ധ്രപ്രദേശ്), ജനറൽ സെക്രട്ടറി റവ. കെ.ജെ. മാത്യൂ (കേരളം), ജനറൽ ട്രഷറർ റവ. സത്യനേശൻ (സതേൺ ഡിസ്ട്രിക്റ്റ് ), കമ്മിറ്റി അംഗം റവ.വിവേക് ഡിൻഡോർക്കർ (മഹാരാഷ്ട്ര), അഖിലേന്ത്യ പ്രതിനിധി കമ്മിറ്റി അംഗം – റവ.ടി.എസ്.രാജശേഖർ എന്നിവരെ തെരഞ്ഞെടുത്തു.
എ.ജി. അഖിലേന്ത്യാ സൂപ്രണ്ട് റവ. പോൾ തങ്കയ്യ, റവ. ഡി. മോഹൻ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു. എഫ്. ജി.എ.ജി ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. എ.ജി. അഖിലേന്ത്യാ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ എ.ജി (സി.ഡി.എസ്.ഐ.എ.ജി) എക്സിക്യൂട്ടിവ് അംഗങ്ങൾ, ജി.സി.സി കൺട്രീസ് പ്രസ്ബിറ്റർ റവ. രവി മണി (താമസ സൗകര്യം), പാസ്റ്റർ ബെനെലിൻ സ്റ്റാൻലി (ഗതാഗതം), റവ. ബിനു മാത്യു
(റജിസ്ട്രേഷൻ) തുടങ്ങിയ പ്രസ്ബിറ്റേഴ്സ് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ നടത്തിയത്.
കേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും പ്രസ്ബിറ്റേഴ്‌സും ശുശ്രൂഷകൻമാരും സഭാ പ്രതിനിധികളും അടക്കം 1850 ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു. കോവിഡ് മഹാമാരിയെ തുടർന്ന് 3 വർഷങ്ങൾക്കു ശേഷമാണ് എസ് ഐ എ ജി കോൺഫറൻസ് ബാംഗ്ലൂരിൽ നടന്നത്. അടുത്ത ദ്വിവത്സര കോൺഫറൻസ് 2024 സെപ്റ്റംബർ 17 – 19 വരെ നടക്കുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എസ്.ഐ.എ.ജി സൂപ്രണ്ട് അറിയിച്ചു.