സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും മാർച്ച് 4ന്
ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും മാർച്ച് 4 ന് തിരുവനന്തപുരം മരുതൂരിൽ നടക്കും. ഐപിസി സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് ഉദ്ഘാടനം ചെയ്യും.
ഐ.പി.സി കേരള സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകന്മാർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നല്കുന്ന ഇൻഷുറൻസിന്റെ പോളിസി വിതരണോദ്ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിക്കും. സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ ഏബ്രഹാം ജോർജ് (വൈസ് പ്രസിഡന്റ്), ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട് , ജെയിംസ് ജോർജ്, ട്രഷറാർ പി.എം ഫിലിപ്പ് എന്നിവരും പങ്കെടുക്കും.
ശുശ്രൂഷകന്മാരുടെ മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ് സോഷ്യൽ വെൽഫെയർ ബോർഡ് ലക്ഷ്യമിടുന്നത്.
സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വൺ റുപ്പി ചലഞ്ചിന്റെ ബോക്സ് വിതരണവും തിരുവനന്തപുരത്ത് നടക്കും. കേരളത്തിലെ എല്ലാ സഭകളിലും ബോക്സുകൾ എത്തിക്കും.
സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.
സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ.
ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ ആണ് എല്ലാ ശുശ്രൂഷകന്മാർക്കമുള്ള ഇൻഷുറൻസിനുള്ള സാമ്പത്തിക സഹായം നല്കുന്നത്.