TPM ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ നാഗമ്പടം റ്റി.പി.എം ഗ്രൗണ്ടിൽ

TPM

Feb 26, 2025 - 13:48
Feb 26, 2025 - 13:48
 0
TPM ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ നാഗമ്പടം റ്റി.പി.എം ഗ്രൗണ്ടിൽ

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 27 മുതൽ മാർച്ച് 2 ഞായർ വരെ നാഗമ്പടം റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. 

ഞായറാഴ്ച രാവിലെ 9 ന് കോട്ടയം സെന്ററിലെ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ 35 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.