പാസ്റ്റർ ആക്രമിക്കപ്പെട്ട വിഷയത്തിൽ അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യ വേദി (APA) പ്രതിഷേധം രേഖപ്പെടുത്തി
The All India Pentecostal Unity Forum (APA) has registered a protest over the attack on the pastor
കരുനാഗപള്ളിയിൽ പാസ്റ്ററും ഭാര്യയും ആക്രമിക്കപ്പെട്ട സംഭവത്തിൽ അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യ വേദി (APA) പ്രതിഷേധം രേഖപ്പെടുത്തി. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളനത്തിലാണ് അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യ വേദി (APA) ഭാരവാഹികൾ പ്രതിഷേധം അറിയിച്ചതു. ജനുവരി 15- ാം തീയതി ഞായറാഴ്ച്ച ആരാധനാലയത്തിൽ മുഖം മൂടി ധാരികളായ വർഗ്ഗീയ വാദികൾ കടന്നുവന്നു കരുനാഗപള്ളി വള്ളിക്കാവ് AG സഭാ ശുശ്രൂഷകൻ റെജി.പി യെയും സഹധർമ്മിണിയെയും ആക്രമിക്കുകയായിരുന്നു.
APA ഫൗണ്ടർ ചെയർമാൻ റവ. K.P. ശശി, ജനറൽ സെക്രട്ടറി റവ. ക്രിസ്ത്യൻ ജോൺ, പൊളിറ്റിക്കൽ സെക്രട്ടറി റവ. രഞ്ജിത്ത് തമ്പി, വൈസ് പ്രസിഡന്റ് റവ. ജസ്റ്റിൻ ജോസ്, ജില്ല പ്രസിഡൻറ് റവ. രാജൻ മൈക്കിൾ എന്നിവർ പങ്കെടുത്തു. വൈകിട്ട് രക്തസാക്ഷി മണ്ഡപത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.