"ദി ഗോസ്പൽ കാരവാൻ" അപ്പോളൊജിറ്റിക്സ് സമ്മേളനം തിരുവല്ലയിൽ

Nov 30, 2023 - 14:19
Dec 4, 2023 - 21:10
 0
"ദി ഗോസ്പൽ കാരവാൻ" അപ്പോളൊജിറ്റിക്സ് സമ്മേളനം തിരുവല്ലയിൽ

ക്രിസ്തീയ ദർശനങ്ങളുടെ കാലിക പ്രസക്തി വെളിപ്പെടുത്തുന്ന "ദി ഗോസ്പൽ കാരവൻ"(The Gospel Caravan)   പ്രോഗ്രാം 2023 ഡിസംബർ 15, 16, 17 തിരുവല്ലയിൽ  നടക്കുന്നു. 2023 ഡിസംബർ 15, 16, 17 വെള്ളി മുതൽ  ഞായർ വരെ - ദിവസവും വൈകുന്നേരം 05:30 മുതൽ 08:30 വരെ മഞ്ഞാടി നവജീവോദയം KVCM ഹാളിൽ വെച്ചു  "ദി കാർപെന്റെർസ് ഡെസ്ക്" എന്ന അപ്പോളോജെറ്റിക്സ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്ത പെടുന്ന  മീറ്റിംഗിൽ ബ്ര. ആശിഷ് ജോൺ ( “മതത്തിനൊരു മറുമരുന്ന്”), പാ. അനിൽ കൊടിത്തോട്ടം (“മതം - മാനവികത - ക്രിസ്തു ദർശനം”), റവ. ഫാ. ജോൺസൺ തേക്കിടയിൽ (“ഭാരതസഭയുടെ  ദൗത്യം”), പാ. രാജു പി. ജോൺ (“ആത്യന്തിക സമാധാനം എവിടെ?”), ബ്ര. ചെറി ജോർജ് ചെറിയാൻ - (“സ്ഥിരമാക്കപ്പെട്ട സിംഹാസനത്തിലെ രാജാവ്”), ബ്ര. ആഷേർ ജോൺ (“ദാസനായ രാജാവും തന്റെ അധോമുഖമായ സാമ്രാജ്യവും”) എന്നിവർ  സംസാരിക്കുന്നു. 

ബ്ര. ജോർജ് കോശി മൈലപ്ര പ്രോഗ്രാമിന് മോഡറേറ്റർ ആയി പ്രവർത്തിക്കുന്ന  കോൺഫറൻസിൽ  ബ്ര. ഇമ്മാനുവേൽ ഹെൻറിയും സംഘവും സംഗീത ശുശ്രുഷ നിർവഹിക്കുന്നു  പ്രോഗ്രാമിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ  www.thecarpentersdesk.org എന്ന വെബ്  പേജിലുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു സീറ്റ് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക - മൊബൈൽ നമ്പർ:+9194460 27146.
E-mail: thecarpentersdesk@gmail.com

 

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL