വടക്കന്‍ മാസിഡോണിയയില്‍ 2,25,000 ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന

The mission organization gave 225000 Bibles in North Macedonia

Nov 7, 2022 - 22:00
 0
വടക്കന്‍ മാസിഡോണിയയില്‍ 2,25,000 ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന

തെക്ക് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ വടക്കന്‍ മാസിഡോണിയ (റിപ്പബ്ളിക് ഓഫ് മാസിഡോണിയ) യില്‍ യു.എസിലെ ടെക്സസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഈസ്റ്റേണ്‍ യൂറോപ്യന്‍ മിഷന്‍സിന്റെ ആഭിമുഖ്യത്തില്‍ 2,25,000 ചില്‍ഡ്രന്‍സ് ബൈബിളുകള്‍ വിതരണം ചെയ്തു.

കഴിഞ്ഞ ജൂലൈ മാസത്തില്‍ മിഷന്‍ സംഘടനയ്ക്കു മാസിഡോണിയ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് അനുവാദം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടികളുടെ ഇടയില്‍ ബൈബിളുകള്‍ വിതരണം ചെയ്തത്.കഴിഞ്ഞ വര്‍ഷം മറ്റൊരു യൂറോപ്യന്‍ രാജ്യമായ ക്രൊയേഷ്യയിലും 6,50,000 ബൈബിളുകള്‍ സംഘടന വിതരണം ചെയ്തതായി ഇ.ഇ.എം. പ്രസിഡന്റ് ബോബ് ബര്‍ക്ളിന്‍ പറഞ്ഞു. ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം ഞങ്ങള്‍ വിതച്ചുകൊണ്ടിരിക്കുന്നു.

ഞങ്ങളുടെ ടീം പ്രവര്‍ത്തകര്‍ ഒട്ടനവധി സംഘടനകളുടെ സഹായത്താല്‍ ബൈബിളുകള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. നിരവധി സഭകള്‍ ‍, വ്യക്തികള്‍ ‍, ഗ്രൂപ്പുകള്‍ ഞങ്ങളെ സാമ്പത്തികമായി സഹായിക്കുകയുണ്ടായി. യു.എസിലെ1.082 സഭകള്‍ ഇപ്പോള്‍ സഹായിക്കുന്നുണ്ട്.2023-ല്‍ ഞങ്ങള്‍ വീണ്ടും 2,25,000 ബൈബിളുകള്‍ കൂടി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. മാസിഡോണിയന്‍ നേതാക്കളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ബര്‍ക്ളിന്‍ പറഞ്ഞു.

1991-ല്‍ യുഗോസ്ളോവിയയില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ഒരു റിപ്പബ്ളിക്കന്‍ രാജ്യമാണ് വടക്കന്‍ മാസിഡോണിയ. ഇവിടത്തെ ജനസംഖ്യയില്‍ 60 ശതമാനവും ക്രൈസ്തവരാണ്.ഇതില്‍ 46 ശതമാനം പേരും ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്. 32 ശതമാനം മുസ്ളീങ്ങളുമുണ്ട്. ബാക്കിയുള്ളവര്‍ വിവിധ വിഭാഗക്കാരാണ്