കോട്ടയം പാമ്പാടിക്കടുത്ത് സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു
Two young women killed in scooter-private bus accident near Kottayam Pampady
കോട്ടയം 13-ാം മൈലിൽ ബുധനാഴ്ച രാവിലെ സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിച്ചു.
വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്ലി (22), പാമ്പാടി കടുവംഭാഗം ഫാ. കുര്യാക്കോസിന്റെ മകൾ കൃപ (25) എന്നിവരാണ് മരിച്ചത്.
പൊൻകുന്നം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇവർക്ക് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന്, സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇരുവരും ബസിന് മുന്നിലേക്ക് വീഴുകയുമായിരുന്നു.
ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം, അശ്രദ്ധമായോ അലക്ഷ്യമായോ പ്രവർത്തിച്ച് മരണം സംഭവിക്കാൻ കാരണമാവുക (നരഹത്യയല്ലാത്തത് - വകുപ്പ് 106(1)), പൊതുനിരത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ച് ജീവന് അപകടമുണ്ടാക്കുക (വകുപ്പ് 281) എന്നീ കുറ്റങ്ങൾ ചുമത്തി പാമ്പാടി പോലീസ് കേസെടുത്തു.
എഫ്.ഐ.ആറിൽ ബസ് ഡ്രൈവറെ പ്രതിയായി ചേർത്തിട്ടുണ്ട്. എന്നാൽ, അപകടകാരണം കൃത്യമായി കണ്ടെത്തുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങളും ബസിലെ ഡാഷ് ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പാമ്പാടി പോലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0