യു പി എഫിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പാസ്റ്റർ ഡേവിഡ് ടി എബ്രഹാം പ്രസിഡന്റ്
ചേലക്കര യു പി എഫിന് പുതിയ നേതൃത്വം നിലവിൽ വന്നു. ചേലക്കര യു പി എഫിന്റെ ഓഫീസിൽ വച്ച് കൂടിയ ജനറൽ ബോഡിയിലാണ് ഐക്യകണ്ഠേന തെരെഞ്ഞെടുപ്പ് നടത്തപ്പെട്ടത്. വിവിധ സഭകളുടെ ഐക്യ കൂട്ടായ്മയാണ് യു പി എഫ് .
പ്രസിണ്ടന്റ് | പാസ്റ്റർ ഡേവിഡ് ടി എബ്രഹാം. തൂമ്പുങ്കൽ |
സെക്രട്ടറി / മിഷൻ പ്രവർത്തനം | പാസ്റ്റർ അജിഷ് ജോസഫ് വട്ടപറമ്പിൽ |
ഖജാൻജി | ബ്രദർ ബിജോയ് അഞ്ചാനിക്കൽ |
വൈസ് പ്രസിണ്ടന്റ് | പാസ്റ്റർ സാംകുട്ടി ടി ജി |
ജോയിൻ സെക്രട്ടറി | പാസ്റ്റർ സതീഷ് മാത്യു |
അസിസ്റ്റൻറ് ഖജാൻജി | ബ്രദർ ബെന്നി ജോസഫ് |
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സഹോദരി സുനി സെന്നി [ ലേഡീസ് ഫെല്ലോഷിപ്പ് ],സഹോദരി കൃപ സ്റ്റാലിൻ [ബാലലോകം കൺവീനർ ],ബ്രദർ സ്റ്റാൻലി കെ സാമുവൽ [ മീഡിയ / പബ്ലിസിറ്റി ],ബ്രദർ സന്തോഷ് ജോബ് [ യൂത്ത് കോഡിനേറ്റർ ] എന്നിവരേയും നിയോഗിച്ചു.
പ്രയർ കൺവീനറായി പാസ്റ്റർ റെജി ജോൺ , കുറുമല,യൂത്ത് കോഡിനേറ്റർ പാസ്റ്റർ ജോൺസൺ സാം
എന്നിവർക്ക് ചുമതല നൽകി
പഴയന്നൂർ എ ജി ചർച്ചിലെ അംഗമായ ബ്രദർ രാജു അബ്രഹാമിനെയും രക്ഷാധികാരിയായി നിയമിച്ചു.
കമ്മിറ്റി അംഗങ്ങളായി
ബ്രദർ ജോയ് എൻ പി
പാസ്റ്റർ ഡെന്നി പോൾ
പാസ്റ്റർ ജയപ്രകാശ് കെ പി
പാസ്റ്റർ വി ജെ ജോൺ
ബ്രദർ ഷാജി
ബ്രദർ കെ ജെ ജോൺസൺ
സിസ്റ്റർ ജാൻസി സണ്ണി എന്നിവരെയും പൊതുയോഗം തെരഞ്ഞെടുത്തു
ചെലക്കര യുപിഎഫിന്റെ ജനറൽ കൺവെൻഷൻ 2023 ഏപ്രിൽ മാസം നടത്തുവാൻ തീരുമാനമായി .
മുറ്റത്ത് കൺവെൻഷൻ ജനുവരി മുതൽ ആരംഭിക്കുവാൻ നിശ്ചയിച്ചു.സ്നേഹപൂർവ്വം അമ്മമാർക്ക് എന്ന പെൻഷൻ പദ്ധതി വിപുലീകരിക്കുവാനും എല്ലാ മാസത്തെയും മൂന്നാമത്തെ ചൊവ്വാഴ്ച യുപിഎഫ് പ്രാർത്ഥന ദിനമായും ജനുവരി 26 തീയതി യൂത്ത് ,ബാലലോകം എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം നടത്തുവാനും തീരുമാനമായി. പരസ്യ യോഗങ്ങൾക്കും പ്രാർത്ഥനകൾക്കും മുറ്റത്ത് കൺവെൻഷനുകൾക്കും , മിഷൻ പ്രവർത്തനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ചേലക്കര നിയോജകമണ്ഡലത്തിന്റെ , മദ്ധ്യ കേരളത്തിന്റെ ആത്മീയ ഉണർവിന് വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്ന കമ്മിറ്റി പ്രാർത്ഥനോടെ ഏറ്റെടുക്കുകയും ദൈവകൃപയിൽ ആശ്രയിച്ചു ആത്മ ശക്തിയോടെ ഏൽപ്പിക്കപ്പെട്ട ചുമതലകൾ ക്രിസ്തുവിൻ സ്നേഹത്തോടെ നിർവഹിക്കുമെന്ന് പ്രസിഡണ്ട് Pr. ഡേവിഡ് ടി എബ്രഹാം അറിയിക്കുകയും,
എല്ലാ കാര്യങ്ങളിലും ഐക്യതയോടെ ചേർന്നുനിന്ന് സഭകളുടെ വളർച്ചയ്ക്കും ദേശത്തിന്റെ സുവിശേഷീകരണത്തിനും പുതിയ തലമുറയെ ആത്മാവിൽ മുന്നോട്ടു നയിക്കുമെന്ന് സെക്രട്ടറി Pr. അജിഷ് ജോസഫും അറിയിച്ചു.