യു.പി.വൈ.എം എടത്വാ: ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര

യു.പി.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര 2022 ഒക്ടോബർ 22 ന് നടന്നു. എടത്വാ എസ്.ഐ സജികുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. മീറ്റിംഗിൽ പാസ്റ്റർ തോമസ് ബേബി അദ്ധ്യക്ഷനായിരുന്നു.

Oct 25, 2022 - 15:49
Oct 25, 2022 - 16:23
 0
യു.പി.വൈ.എം എടത്വാ: ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര

: യു.പി.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര 2022 ഒക്ടോബർ 22 ന് നടന്നു. എടത്വാ എസ്.ഐ സജികുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. മീറ്റിംഗിൽ പാസ്റ്റർ തോമസ് ബേബി അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ജെയ്സ് പാണ്ടനാട് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.


ചമ്പക്കുളം, നെടുമുടി, കൈനകരി, വേണാട്ടുകാട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ പാസ്റ്റർമാരായ തോമസ് ബേബി, ഷാജി മാത്യു, ജിസ്മോൻ ജോസഫ്, സാലു വർഗീസ്, ബിബു ജേക്കബ്, റോഷി ദേവസ്യ എന്നിവർ പരസ്യയോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ അജീഷ് സി. ആന്റണി (കാലടി) ബോധവൽക്കരണ സന്ദേശം നൽകി. യു.പി.വൈ.എം. ക്വയർ ഗാനശുശ്രൂഷക്ക് നേത്യത്വം നൽകി. വിവിധ സ്ഥലങ്ങളിൽ ട്രാക്റ്റുകൾ വിതരണം ചെയ്തു. 45ൽ അധികം പേർ ലഹരി വിരുദ്ധ ബോധവൽക്കരണ യാത്രയിൽ പങ്കെടുത്തു.