അമേരിക്കൻ മിഷനറിമാരായ നതാലി ലോയിഡും ഭർത്താവ് ഡേവിഡും ഹെയ്തിയിൽ നടന്ന അക്രമത്തിൽ കൊല്ലപ്പെട്ടു.
ഹെയ്തിയിൽ ഉണ്ടായ വ്യാപകമായ ആൾക്കൂട്ട ആക്രമണത്തിൽ യുഎസ് മിഷനറി ദമ്പതികൾ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു .
നതാലി ലോയ്ഡ് (21), ഭർത്താവ് ഡേവിഡ്, 20 വയസ്സുള്ള ഹെയ്തിയക്കാരൻ ജൂഡ് മോണ്ടിസ് എന്നിവർ പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോൾ പതിയിരുന്ന തോക്കുധാരികൾ ആക്രമിക്കുകയായിരുന്നു.
മിസോറി സ്റ്റേറ്റ് സെനറ്ററായ നതാലിയുടെ പിതാവ് മരണം ബെൻ ബേക്കറാണ് ദമ്പതികളുടെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഗുണ്ടാസംഘങ്ങൾ അവരെ ആക്രമിച്ചു, ഇരുവരും കൊല്ലപ്പെട്ടു അവർ ഒരുമിച്ച് സ്വർഗത്തിലേക്ക് പോയി." അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.
കൊല്ലപ്പെട്ട ജൂഡ് മോണ്ടിസും മിഷൻ ഡയറക്ടർ ആയിരുന്നു . രണ്ടു ദശാബ്ദത്തിലേറെയായി ഡേവിഡ് ലോയിഡിൻ്റെ മാതാപിതാക്കൾ നടത്തുന്ന മിഷൻസ് ഇൻ ഹെയ്തി ഇൻകോർപ്പറേഷനിൽ മൂന്ന് പേരും പ്രവർത്തിച്ചു വരികയായിരുന്നു
23 കാരനായ ഡേവിഡിന് “ഹെയ്തിയോട് സ്നേഹമുണ്ടായിരുന്നതായി പിതാവ് സിഎൻഎന്നിനോട് പറഞ്ഞു. അദ്ദേഹത്തിൻ്റെ ആദ്യ ഭാഷ ക്രിയോൾ ആയിരുന്നു. ചെറുതായിരിക്കുമ്പോൾ തന്നെ ഹെയ്തിയിൽ ഒരു മിഷനറിയാകാൻ പോകുകയാണെന്ന് അദ്ദേഹം മാതാപിതാക്കളോട് പറയുമായിരുന്നു
പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോൾ പതിയിരുന്ന തോക്കുധാരികൾ 3 പേരെയും
ആക്രമിക്കുകയായിരുന്നു. ഡേവിയെ വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു. സംഘം പിന്നീട് മിഷൻ ഗ്രൂപ്പിന്റെ ട്രക്കുകൾ എടുത്ത് അവർക്കാവശ്യമുള്ളതെല്ലാം കയറ്റിവിട്ടു, പിന്നീട് മൂന്ന് മിഷനറിമാരെ സംഘം വെടിവച്ചു കൊള്ളുകയായിരുന്നു ”മിഷൻസ് ഇൻ ഹെയ്തിയുടെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റ് പറയുന്നു.
പ്രാദേശിക എമർജൻസി റെസ്‌പോൺസ് സർവീസ് ഹെയ്തിയൻ എമർജൻസി റെസ്‌പോൺസ് ഓപ്പറേഷൻസ് (ഹീറോ) മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും അമേരിക്കൻ ദമ്പതികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള ഓപ്പറേഷൻ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഏർപ്പാടുകൾ ചെയ്തു നൽകി