74- മത് കരിയംപ്ലാവ് കൺവെൻഷൻ ജനുവരി 9 മുതൽ
WME ദൈവസഭകളുടെ 74 മത് ദേശീയ ജനറൽ കൺവെൻഷൻ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ ജനുവരി 9 നു വൈകിട്ട് 6 മണിക്ക് , ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന യോഗം, ജനറൽ പ്രസിഡണ്ട് പാസ്റ്റർ ഓ എം രാജുക്കുട്ടി ഉത്‌ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ റവ . ഡോ .ഓ .എം രാജുക്കുട്ടി , ഡോ . ഫിന്നി എബ്രഹാം, റവ . റ്റോമി ജോസഫ് , റവ . അലക്സ് വെട്ടിക്കൽ , റവ. ഡോ . ഇട്ടി എബ്രഹാം, റവ . വി.റ്റി റെജിമോൻ ന്യൂ ഡൽഹി , ഡോ . കെ സി വര്ഗീസ് , റവ . സണ്ണി താഴോൻപള്ളം എന്നിവർ വചനശുശ്രൂഷ നിർവഹിക്കും. സെലെസ്റ്റിയൽ റിഥം ബാൻഡ് ആരാധകൾക്ക് നേതൃത്വം നൽകും .
ലോകത്തെവിടെയായിരുന്നാലും കണ്‍വന്‍ഷന്‍ ആരാധനയില്‍ സംബന്ധിക്കാവുന്ന വിധത്തില്‍ വിവിധ ക്രിസ്തീയചാനലുകള്‍ തത്സമയസംപ്രേക്ഷണം നിര്‍വഹിക്കും.വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികളും ഇന്ത്യയിക്കു പുറമേ അമേരിക്ക,യൂറോപ്പ്,ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികളും പങ്കെടുക്കും.പെന്തക്കോസ്ത് നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.