WME ലേഡീസ് ഫെലോഷിപ് സംസ്ഥാന സെമിനാർ റാന്നിയിൽ

Jun 20, 2023 - 16:40
 0

വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ സംസ്ഥാന സഹോദരീസമ്മേളനം ജൂലൈ 1-ന് ശനിയാഴ്ച പകൽ 10 മുതൽ 2 വരെ റാന്നി വളയനാട്ടു ഓഡിറ്റോറിയത്തിൽ നടക്കും. WME ജനറൽ പ്രസിഡന്റ് റവ. ഡോ. ഒ. എം. രാജുക്കുട്ടി ഉത്ഘാടനം നിർവഹിക്കും. ലേഡീസ് ഫെലോഷിപ് ചെയർപേഴ്സൺ സൂസൻ രാജുക്കുട്ടി മുഖ്യസന്ദേശം നൽകും.

ആധുനിക സഭയിൽ സ്ത്രീകൾക്കുള്ള പങ്കിനെക്കുറിച്ചുള്ള ചർച്ചകളും സ്റ്റഡിക്‌ളാസുകളും സംസ്ഥാന സെക്രട്ടറി കുഞ്ഞുമോൾ തോമസ്, ബോർഡ് അംഗങ്ങളായ ഡോ. സൗമ്യ സുരേഷ്, ഷൈനി ജാൻസൻ എന്നിവർ നയിക്കും.

"കൃപ ലഭിച്ചവളെ നിനക്കു വന്ദനം" എന്നതാണ് ചിന്താവിഷയം. ചിന്താവിഷയത്തെ ആസ്പദമാക്കി വിവിധ സെന്ററുകളിൽനിന്നു ലഭിക്കുന്ന പ്രബന്ധങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നത് സെമിനാറിൽ അവതരിപ്പിക്കും.

സെലെസ്റ്റിയൽ റിഥം ബാൻഡ് (Celestial Rhythm Band) സംഗീതശുശ്രൂഷ നിർവഹിക്കും.WME ലേഡീസ് ഫെല്ലോഷിപ്പ് സ്റ്റേറ്റ് ബോർഡ് അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, ഡിസ്ട്രിക്ട് പാസ്റ്റർമാർ എന്നിവർ നേതൃത്വം നൽകും. കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള സഹോദരിമാർ സംബന്ധിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0