വേൾഡ് പെന്തെക്കോസ്തു കൗൺസിൽ VISION BEYOND 2030 ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28 മുതൽ
World Pentecost council Vision Beyond 2030 Ladies Camp and Convnetion

വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടേയും സംയുക്താഭിമുഖൃത്തിൽ വിഷൻ ബിയോണ്ട് 2030 എന്ന ലക്ഷ്യത്തിൽ ലേഡീസ് ക്യാമ്പും,കൺവൻഷനും 2025 ഏപ്രിൽ 28 മുതൽ മേയ് 1 വരെ എറണാകുളം "വണ്ടർല അമുസ്മെൻ്റ്" പാർക്കിനു എതിർവശം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും ബൈബിൾ ക്ലാസ്, കൗൺസിലിംഗ്, വചന ശുശ്രൂഷ, ആത്മനിറവിൽ ഉള്ള ആരാധന, എന്നിവ നടക്കും. പാസ്റ്ററന്മാരായ ഈപ്പൻ ചെറിയാൻ,സജു ചാത്തന്നൂർ, ബിജു cx ഫോർട്ട് കൊച്ചി, കെ.ജെ തോമസ് കുമളി എന്നിവർ ബൈബിൾ ക്ലാസ്സെടുക്കും. Dr ജെസ്സി ജയ്സൺ Pr ജൂബി ജോൺ Pr ജോബി വർഗ്ഗീസ് എന്നിവരാണ് കൗസിലർന്മാർ, കൂടാതെ 20-ൽപരം സഹോദരിന്മാർ ദൈവവചനം പ്രസംഗിക്കും ഹോളി ബീറ്റ്സ് എറണാകുളം ഗാനശുശ്രൂഷ നിർവഹിക്കും.ടീം ഭാരവാഹികൾ നേതൃത്വം നൽകും