ലോക പരിഭാഷാ ദിനം; ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ ‘: സൂം സെമിനാർ സെപ്റ്റംബർ 30ന്

Sep 19, 2022 - 21:07
Sep 23, 2022 - 14:13
 0
ലോക പരിഭാഷാ ദിനം; ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ ‘: സൂം സെമിനാർ സെപ്റ്റംബർ 30ന്

സുവിശേഷീകരണ ദൗത്യത്തിലെ  അറിയപ്പെടാത്ത പോരാളികളാണ് ബൈബിൾ പരിഭാഷകർ. ലോക ബൈബിൾ പരിഭാഷാ ദിനമായ (World Translation Day) സെപ്റ്റംബർ 30 വെള്ളിയാഴ്ച ‘ബൈബിൾ പരിഭാഷയുടെ നാൾവഴികൾ’ എന്ന പേരിൽ ഓൺലൈൻ സെമിനാർ വൈകിട്ട് 6.15 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആൻറണി കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ബൈബിൾ നമുക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചുള്ള  ആവേശകരമായ ചരിത്രം ജോർജ് കോശി മൈലപ്ര ശ്രോതാക്കളോട് പങ്ക് വയ്ക്കും.

Follow us:     |  InstagramTelegram  Youtube

ഇതുവരെ ഭാഗീകമായിമായി പോലും ബൈബിൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വിവിധ ഭാഷകളിലേക്കുള്ള ബൈബിൾ പരിഭാഷയിലേർപ്പെട്ടിരിക്കുന്ന സംഘടനാ ലീഡേഴ്സായ ജോൺ മത്തായി കാതേട്ട് (C.E.O Wycliffe lndia), Rt.Rev. Dr.റോയ്സ് മനോജ് വിക്ടർ (Bishop of CSI Calicut Dioces), ഡോ. അലക്സാണ്ടർ ഫിലിപ്പ് (NIEA Pooniya), ഡോ. അലക്സ് എബ്രഹാം (Operation Agape Ludhiana), റവ. സുദർശൻ തോമസ് (FMPB), സിസ്റ്റർ എലിസെബെത്ത് ജോൺ മത്തായി (IEM), ബിജുമോൻ വർഗ്ഗീസ് (NLCI) പരിഭാഷകരായ മാത്യു പോൾ (നിത്യതയിൽ വിശ്രമിക്കുന്ന ഗാന രചയിതാവ് എം.ഇ ചെറിയാൻ സാറിൻ്റെ മകളുടെ ഭർത്താവ്), മാത്യു എബനേസർ (Wycliffe lndia), ജിജി മാത്യു (Wycliffe lndia) തുടങ്ങി പരിഭാഷകരായ നിരവധി വ്യക്തികൾ അവരുടെ ത്രസിപ്പിക്കുന്ന ജീവിതാനഭവങ്ങൾ പങ്ക് വയ്ക്കും.

പലരുടെയും ആയുസിൻ്റെ പകുതിയോളം വനാന്തരങ്ങളിലും മറ്റും ചെലവഴിച്ചാണ് പരിഭാഷ നിർവ്വഹിച്ചിട്ടുള്ളത്. അവരോടുള്ള ബഹുമാനാർത്ഥം പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ വിൽസൺ ജോസഫ്, ഡോ. ഒ.എം.രാജുകുട്ടി, ഡോ.ജോർജ് സാമുവൽ നവജീവോദയം, ഡോ. കെ.മുരളീധർ, പാസ്റ്റർ സജി മാത്യു ഗുജറാത്ത് തുടങ്ങി വിവിധ സഭാ/ സംഘടനാ നേതാക്കൾ പങ്കെടുത്ത് ലോകമെങ്ങുമുള്ള പരിഭാഷകർക്ക് ആശംസകൾ അറിയിയ്ക്കും. പാസ്റ്റർ ബാബു ചെറിയാൻ സമാപന സന്ദേശം നൽകും.

ബൈബിൾ പരിഭാഷാ രംഗത്തെ വെള്ളിനക്ഷത്രങ്ങളായിരുന്ന ജോൺ വിക്ലിഫ് (John Wycliffe 1324 – 1384), വില്യം ടിൻെഡൈൽ (William Tyndale 1497 – 1536) എന്നിവരുടെ ലഘു ജീവചരിത്ര വീഡിയോ പ്രദർശനവും ഉണ്ടായിരിക്കും. 6.15 ന് തുടങ്ങുന്ന സംഗീത ശുശ്രൂഷയ്ക്ക് പാസ്റ്റർ വിനിൽ സ്റ്റീഫൻ, ബ്ലസി സാമുവൽ എന്നിവർ നേതൃത്വം നൽകും.


Meeting ID : 849 5859 2950
Passcode : 1

Join Zoom Link – സൂം ലിങ്ക്
https://us02web.zoom.us/j/84958592950?pwd=V0lmWFRRL0R6Tm56QTdRUHNoMWI3QT09

Contact : Pr. K J. Job Kalpetta Wayanad Ph.94475 45387

Follow us:     |  InstagramTelegram  Youtube