പാസ്റ്റർ വി.എ തമ്പിയിൽ നിന്നും സുവിശേഷ ദർശനം ഏറ്റെടുത്തുകൊണ്ട് വൈ.പി.സി.എ ടീം തെലങ്കാനയിലേയ്ക്ക്

Sep 6, 2022 - 18:30
Sep 12, 2022 - 23:54
 0
പാസ്റ്റർ വി.എ തമ്പിയിൽ നിന്നും സുവിശേഷ ദർശനം ഏറ്റെടുത്തുകൊണ്ട് വൈ.പി.സി.എ ടീം തെലങ്കാനയിലേയ്ക്ക്

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി.എ.തമ്പിയുടെ പ്രേക്ഷിത ദൗത്യം ഏറ്റെടുത്തു കൊണ്ട് ഒരു പറ്റം ചെറുപ്പക്കാർ തെലങ്കാന സ്‌റ്റേറ്റിലെ കരിംനഗറിലേയ്ക്ക്  ( 7/9/2022) ബുധൻ രാവിലെ 4 മണിക്ക് തിരുവല്ലയിൽ നിന്നും മിഷൻ യാത്ര ആരംഭിക്കും..

ആഗസ്റ്റ് 23ന് ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടന്ന തമ്പിച്ചായൻ്റെ സംസ്കാര ശുശ്രൂഷയിൽ നൂറുകണക്കിന് യൗവ്വനക്കാർ താൻ പൂർത്തീകരിച്ച സുവിശേഷ ദൗത്യത്തിൻ്റെ ദീപശിഖ ഏറ്റെടുത്ത് ഭാരതത്തിലെ ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും പോകുവാൻ തീരുമാനമെടുത്തിരുന്നു.

പാസ്റ്റർ വി. എ. തമ്പി താൻ കർത്തൃസന്നിധിയിലേയ്ക്ക് ചേർക്കപ്പെട്ട ആ ദിവസങ്ങളിൽ തെലങ്കാനയിലെ കരിംനഗറിലേയ്ക്കുള്ള മിഷൻ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന് അതിന് സാധിച്ചില്ലെങ്കിലും അടുത്ത തലമുറ ആ സ്ഥലത്തു നിന്നാണ് സുവിശേഷ ദൗത്യം ആരംഭിക്കുന്നത്.

പാസ്റ്റർ വി. എ. തമ്പി എഴുതി ലക്ഷക്കണക്കിന് കോപ്പികൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്തിട്ടുള്ള ‘യേശു ആര്?’ എന്ന ലഘുലേഖ തെലുങ്കിൽ പരിഭാഷപ്പെടുത്തി പ്രിന്റ് ചെയ്താണ് ടീം വിതരണം ചെയ്യുക.

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ സഭകളുള്ള 24 സ്റ്റേറ്റുകളിലും പ്രാദേശിക ഭാഷകളിലേയ്ക്ക് ഈ ലഘുലേഖകൾ പരിഭാഷപ്പെടുത്തി വിതരണം ചെയ്യുക എന്ന ദൗത്യം സഭയും യുവജന പ്രവർത്തകരും ഏറ്റെടുത്തിരിക്കുകയാണ്. 2000-ൽ പാസ്റ്റർ വി. എ. തമ്പി ഹൃദയാഘാതം മൂലം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ICU വിൽ അഡ്മിറ്റായിരുന്ന സമയം സംസാരിക്കുവാൻ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെങ്കിലും സമീപേ കിടന്നിരുന്ന തൈമറവുംകര കോച്ചേരി അനിയൻ എന്ന വ്യക്തിയോട് സുവിശേഷം പങ്കുവെയ്ക്കുകയും അദ്ദേഹം രക്ഷിക്കപ്പടുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മക്കൾ റിറ്റി കുരുവിള, റോണി കുരുവിള എന്നിവരും ഈ സുവിശേഷ യാത്രയുടെ അംഗങ്ങളാണ്. വൈ. പി. സി. എ ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് തോമസ്, വൈ.പി.സി.എ സ്‌റ്റേറ്റ് ട്രഷറാർ സിബി കുര്യൻ, സന്തോഷ് കുര്യൻ എന്നിവരും ടീമിലുണ്ട്.