യാഷാ മിഷൻ ഇന്ത്യയുടെ പതിനെട്ടാമത് വാർഷിക കൺവെൻഷൻ സമാപിച്ചു

Nov 26, 2023 - 17:48
Mar 11, 2024 - 22:18
 0

യാഷാ മിഷൻ ഇന്ത്യയുടെ പതിനെട്ടാമത് വാർഷിക കൺവെൻഷൻ വയലാർ ഐപിസി ശാലേം പ്രയർ സെൻ്ററിൽ വച്ച് പാസ്റ്റർ മിൽട്ടൺ ജോർജിന്റെ അധ്യക്ഷതയിൽ നടന്നു. പാസ്റ്റർ ഡെന്നീസ് ജേക്കബ് സ്വാഗതം പറഞ്ഞു. കഴിഞ്ഞ 18 വർഷം ദൈവം നടത്തിയ വിധങ്ങളെ കുറിച്ചും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും മിഷന്റെ  ഡയറക്ടർ ആയിരിക്കുന്ന പാസ്റ്റർ സജിപോൾ  വിശദീകരിക്കുയും കടന്നുവന്ന ഏവരോടും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ സ്റ്റെഫി കെ തോമസിന്  മെമൻ്റോ നൽകി ആദരിച്ചു. സിസ്റ്റർ ശുഭാ ബിനോയ്, സിസ്റ്റർ സൂസൻ മത്തായി തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി. സിസ്റ്റർ നിമ്മി അംബുജാക്ഷൻ താൻ രക്ഷയിലേക്ക്  വരുവാൻ കാരണമായ തൻ്റെ അനുഭവസാക്ഷ്യം പ്രസ്താവിച്ചു. സുവിശേഷകൻ സുകുമാരൻ, ബ്രദർ പ്രസന്നൻ, പാസ്റ്റർ ഗ്ലാഡിപീറ്റർ, ജാൻസൺ വയലാർ, പാറ്റർ സോജൻ പി. മാത്യു , അംബുജാക്ഷൻ, പാസ്റ്റർ വേണുഗോപാൽ ,മധു ഓമനപ്പുഴ, പീറ്റർ തൈക്കാട്ടുശ്ശേരി, വർഗീസ് കുട്ടി ഒറ്റമശ്ശേരി, ഐസക്ക് അർത്തുങ്കൽ, സിസ്റ്റർ ഷൈജ മുളന്തുരുത്തി തുടങ്ങിയവർ പ്രാർത്ഥിച്ചു .

സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ കൂടുകയാണെന്ന പരാതിയിൽ നടപടിക്ക് നിർദേശം; തദ്ദേശ വകുപ്പിന്‍റെ ഉത്തരവ് വിവാദത്തിൽ

പാസ്റ്റർന്മാരായ ലാലു ആർ. പോൾ അർത്തുങ്കൽ, ശിവരാമൻ കണ്ണങ്കര, സജി നൈനാൻ പായിപ്പാട്, ഗിപ്സൺ  (സെക്രട്ടറി യുപിഎഫ്, ചേർത്തല) ബ്രദർ പോൾ ചേർത്തല തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മത്തായി ഹാബേൽ എറണാകുളം, പാസ്റ്റർ പ്രകാശ് പീറ്റർ ചെങ്ങന്നൂർ തുടങ്ങിയ അഭിഷിക്ത ദൈവദാസന്മാർ വചനം ശുശ്രൂഷിച്ചു. ബിനോയ് ജോണിന്റെ നേതൃത്വത്തിലുള്ള വോയിസ് ഓഫ് ജീസസ് കൊച്ചി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺസൺ അരൂർ യോഗം പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0