ഇറാക്കില്‍ പീഢനങ്ങള്‍ക്കിരയായ യെസീദികള്‍ യേശുവിങ്കലേക്ക്
ഇറാക്കില്‍ പീഢനങ്ങള്‍ക്കിരയായ യെസീദികള്‍ യേശുവിങ്കലേക്ക് ബാഗാദാദ്: ഇറാക്കില്‍ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പിന്റെ ക്രൂര പീഢനങ്ങള്‍ക്കിരയാകുകയും വീടുകള്‍ നഷ്ടപ്പെട്ട് പെരുവഴിയിലായവരും യേശുവിങ്കലേക്ക് കടന്നുവന്നു
ഇറാക്കില്‍ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പിന്റെ ക്രൂര പീഢനങ്ങള്‍ക്കിരയാകുകയും വീടുകള്‍ നഷ്ടപ്പെട്ട് പെരുവഴിയിലായവരും യേശുവിങ്കലേക്ക് കടന്നുവന്നു. രാജ്യത്ത് ജനസംഖ്യയില്‍ 0.14 ശതമാനം മാത്രമാണ് ഇവര്‍ . ഈ സമൂഹത്തെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാനാണ് തീവ്രവാദികള്‍ ശ്രമിച്ചത്.
പുരുഷന്മാരെയും കുട്ടികളെയും കൊല്ലുക, പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കി വെയ്ക്കുക, ഇവരെ നാട്ടില്‍നിന്നും തുരത്തുക മുതലായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ നിരവധിയാണ്. ഇറാക്കിലെ ഖുര്‍ദ്ദിഷില്‍ മാത്രം 3000 യസീദികള്‍ കൊല്ലപ്പെടുകയുണ്ടായതായാണ് ഇറാക്കില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ എന്ന സംഘടന വെളിപ്പെടുത്തുന്നത്.
ക്രൈസ്തവര്‍ക്കൊപ്പം യസീദികളും പീഢനങ്ങള്‍ക്കിരയാകുന്നു. യസീദികള്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഎഎം അവരെ തേടിയെത്തി അവരുടെ ഭാഷകളില്‍ ബൈബിളുകളും മറ്റു പുസ്തകങ്ങളും നല്‍കുകയും അവര്‍ക്കുവേണ്ട ആഹാരം, വസ്ത്രങ്ങള്‍ മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി ക്രിസ്തുവിങ്കലേക്ക് നയിക്കുകയുമാണ് ചെയ്തത്. അടുത്തയിടെ ഒരു പ്രദേശത്ത് 170 കുടുംബങ്ങളെ ഇത്തരത്തില്‍ സംരക്ഷിച്ചുകൊണ്ട് ക്രിസ്തുവിങ്കലേക്ക് എത്തിക്കാനായതായി സംഘടന വ്യക്തമാക്കി.