ഏ ജി ഇവാഞ്ചലിസം കേരള വിമോചന യാത്രക്ക് നാളെ (നവംബർ 17 ന് )സമാപ്തി

Nov 16, 2022 - 23:24
 0

ഏ ജി ഇവഞ്ചലിസം കേരള വിമോചന യാത്രനാളെ തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപനം കുറിക്കുന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഇവഞ്ചാലിസം ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള വിമോചന യാത്രക്ക് എല്ലാ ജില്ലകളുടെയും പര്യടനം പൂർത്തിയാക്കി.

ഏ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി ജെ സാമൂവേൽ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും.ഇവാ ഞ്ചലിസം ഡയറക്ടർ പാസ്റ്റർ ജെ ജോൺസൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി പാസ്റ്റർ ബിജു പി എസ് സ്വാഗതസന്ദേശം നൽകും . ട്രഷറർ പാസ്റ്റർ അജികുമാർ നന്ദി അറിയിക്കും. മീഡിയ കോഡിനേറ്റർ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് യാത്ര അവലോകനം നൽകും .

ഇവഞ്ചാലിസം ടീം അംഗങ്ങൾ ആയ പാസ്റ്റേഴ്സ് ബിജു തങ്കച്ചൻ, വിനീത് എൻ വി, ദീപു പോൾ, ഷാജി സാമൂവേൽ, ജോൺസൻ മാമൻ,അനീഷ് കെ ഉമ്മൻ, ഷിബു മണി, മാത്യു പി എസ്, അജീഷ് എം,മാത്യു എസ്, ബ്രദർ സിബു പപ്പച്ചൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.മന്ത്രിമാർ,സാംസ്‌കാരിക നായകന്മാർ,ജനപ്രതിനിധികൾ,സഭനേതാക്കന്മാർ, തുടങ്ങിയവർ പങ്കെടുക്കും.സുനിൽ സോളമൻ നയിക്കുന്ന ഗാനസന്ധ്യ ഉണ്ടായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0