ലഹരിക്കെതിരെ വിദ്യാർഥികളുടെ ശൃംഖല; ചെങ്ങന്നൂർ എക്സൈസ് സി ഐ ശ്രീ.ജിജി ഐപ്പ് മാത്യു ഉദ്ഘാടനം ചെയ്തു

Nov 2, 2022 - 16:42
Nov 2, 2022 - 16:58
 0

സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നവംബർ 1 കേരളപ്പിറവി ദിനത്തിൽ ചെങ്ങന്നൂർ എക്സൈസ് ഡിപ്പാർട്ട്മെന്റും, ശ്രദ്ധ കേരള ചാപ്റ്ററും,എക്സൽ സോഷ്യൽ അവയർനസ് മീഡിയായും ചേർന്ന് ചെറിയനാട് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭ്യമുഖ്യത്തിൽ കുട്ടികൾ ലഹരിക്കെതിരെ ശൃംഖല തീർത്തു. ചെങ്ങന്നൂർ എക്സൈസ് സി ഐ ശ്രീ.ജിജി ഐപ്പ് മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വിദ്യാർഥികളുടെ ശൃംഖല ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.സജികുമാർ പി, ശ്രീനാരായണ സ്കൂൾ അധ്യാപകൻ ശ്രീ. ബാബു എന്നിവർ നേതൃത്വം നൽകി.

ശ്രദ്ധ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ. ബെൻസി ജി ബാബു, ജനറൽ പ്രസിഡന്റ് ആഷേർ മാത്യു, ശ്രദ്ധ ഡയറക്ടർ ഡോക്ടർ. പീറ്റർ ജോയ് എന്നിവർ പ്രസംഗിച്ചു. എക്സ്സൽ മീഡിയ അംഗം ഡെന്നി ജോൺ ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന മാജിക് ഷോയും നടത്തി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0