തമിഴ്‌നാട്ടിൽനിന്ന് ഇനി മൂന്ന് മണിക്കൂർകൊണ്ട് കടൽ മാർഗം ശ്രീലങ്കയിലെത്താം; ടിക്കറ്റ് 7670 രൂപ

പൂർണമായും ശീതീകരിച്ച ഈ കപ്പലിൽ 150 പേർക്ക് യാത്ര ചെയ്യാനാകും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി ഉൾപ്പടെ ഒരാൾക്ക് 7670 രൂപയാണ് ടിക്കറ്റ് നിരക്ക്

Oct 10, 2023 - 22:25
 0

ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്കുള്ള യാത്രാകപ്പൽ സർവീസ് പുനരാരംഭിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് വടക്കൻ ശ്രീലങ്കയിലെ തലസ്ഥാനനഗരമായ ജാഫ്നയിലെ കൻകേശൻതുറയിലേക്കാണ് പുതിയ സർവീസ്. 60 നോട്ടിക്കൽ മൈൽ ദൂരമാണുള്ളത് മൂന്ന് മണിക്കൂറാണ് യാത്രാസമയം. ഈ കപ്പലിലേക്കുള്ള ടിക്കറ്റ് നിരക്ക് 7670 രൂപയായിരിക്കും. സർവീസ് ഇന്നുമുതലാണ് ആരംഭിക്കുന്നത്.

ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് പുതിയ കപ്പൽ സർവീസിന് നേതൃത്വം നൽകുന്നത്. കൊച്ചി കപ്പൽ നിർമാണശാലയിൽനിന്ന് പുറത്ത് ഇറക്കിയ ചെറുകപ്പലാണ് സർവീസിന് ഉപയോഗിക്കുന്നത്.

പൂർണമായും ശീതീകരിച്ച ഈ കപ്പലിൽ 150 പേർക്ക് യാത്ര ചെയ്യാനാകും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി ഉൾപ്പടെ ഒരാൾക്ക് 7670 രൂപയാണ് ടിക്കറ്റ് നിരക്ക്. പാസ്പോർട്ടും വിസയും നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെമിനിലിൽ ഹാജരാക്കി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു യാത്രക്കാരന് 40 കിലോ ബാഗേജ് സൌജന്യമായി അനുവദിക്കും.

കപ്പലിന്‍റെ പരീക്ഷണയാത്ര ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയിരുന്നു. ക്യാപ്റ്റൻ ബിജു ബി ജോർജിന്‍റെ നേതൃത്വത്തിൽ 14 പേർ അടങ്ങുന്ന ജീവനക്കാരാണ് പരീക്ഷണയാത്രയിൽ ഉണ്ടായിരുന്നത്.

പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഇന്ത്യയും ശ്രീലങ്കയും കപ്പൽ സർവീസ് നടത്തിയിരുന്നു. രാമേശ്വരത്തുനിന്ന് വടക്കൻ ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് നടത്തിയിരുന്ന കപ്പൽ സർവീസ് 1982ലെശ്രീലങ്കൻ ആഭ്യന്തരകലാപത്തെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു.

പിന്നീട് തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയിൽ രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും അത് അഞ്ച് മാസം മാത്രമാണ് നീണ്ടുനിന്നത്.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0