113 ദിവസം, 2755 പേപ്പര്‍, 32 പേന; സമ്പൂർണ ബൈബിൾ പകർത്തെഴുതി റെജിൻ കുറിച്ചത് ചരിത്രം

2755 പേപ്പറിൽ, 32 പേന കൊണ്ട് 113 ദിവസത്തിൽ തൃശൂർക്കാരൻ റെജിൻ കുറിച്ചത് ചരിത്രത്തിൽ അത്രയെളുപ്പത്തിൽ അങ്ങനെ ആർക്കും തിരുത്തി കുറിക്കാൻ പറ്റാത്ത ഒരു നാഴികല്ല്. അതെ, അദ്ദേഹം കുറിച്ചത് വിശുദ്ധ

Aug 4, 2020 - 12:38
 0

2755 പേപ്പറിൽ, 32 പേന കൊണ്ട് 113 ദിവസത്തിൽ തൃശൂർക്കാരൻ റെജിൻ കുറിച്ചത് ചരിത്രത്തിൽ അത്രയെളുപ്പത്തിൽ അങ്ങനെ ആർക്കും തിരുത്തി കുറിക്കാൻ പറ്റാത്ത ഒരു നാഴികല്ല്. അതെ, അദ്ദേഹം കുറിച്ചത് വിശുദ്ധ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി ഒരുക്കിയാണ് ചരിത്രം സൃഷ്ടിച്ചത്. കൊച്ചി ഇന്റര്‍നാഷ്ണല്‍ എയര്‍പേര്‍ട്ടില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ റെജിന്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ലഭിച്ച സമയം പൂര്‍ണ്ണമായും ദൈവത്തിന് വേണ്ടി പ്രയോജനപ്പെടുത്തി, അതിന് വേണ്ടി അദ്ദേഹം മാറ്റി വെച്ചത് 113 ദിവസം കൊണ്ടാണ് വിശുദ്ധ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി ഒരുക്കിയത്.

ഏപ്രില്‍ ഒന്നിനാണ് റെജിന്‍ ബൈബിള്‍ എഴുതുവാന്‍ ആരംഭിച്ചത്. റെജിന് പരിപൂർണ പിന്തുണയും പ്രോത്സാഹനവുയേകി ഭാര്യ ചോയ്സും റെജിന്റെ മാതാവ് ഷീബയും ഒപ്പം ഉണ്ടായിരുന്നു. റെജിന്റെ സഹധർമ്മിണി ചോയ്സ് ഗര്‍ഭിണിയായപ്പോള്‍ പിറക്കാൻ പോകുന്ന കുഞ്ഞിനായി, നല്ലൊരു അപ്പനാകുവാനും വേണ്ടിയുമാണ് ബൈബിള്‍ എഴുതി തുടങ്ങിയതെന്ന് റെജിന്‍ പറഞ്ഞു. ഇതിനോടകം ഈ കൈയെഴുത്ത് പ്രതി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ഒപ്പം തന്നെ റെജിന് അഭിനന്ദനപ്രവാഹവുമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0