കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്തു ആരാധനാലയത്തിന്റെ സമർപ്പണ പ്രാർത്ഥന നടന്നു
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ ചെറുവാരക്കോണം യഹോവ നിസ്സി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സമർപ്പണ പ്രാർത്ഥനയും പ്രതിഷ്ഠാരാധനയും ഡിസം. 21 ന് നടന്നു.
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ ചെറുവാരക്കോണം യഹോവ നിസ്സി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സമർപ്പണ പ്രാർത്ഥനയും പ്രതിഷ്ഠാരാധനയും ഡിസം. 21 ന് നടന്നു. സഭാ പാസ്റ്റർ എൻ പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് ഇൻഡ്യ ജനറൽ സൂപ്രണ്ട് പാസ്റ്റർ ഡി. മോഹൻ, സൗത്ത് ഇൻഡ്യ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് പാസ്റ്റർ വി.ടി ഏബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.ഇവരെ കൂടാതെ വിവിധ സഭകളിലെ പാസ്റ്റേഴ്സ്, സാമൂഹിക-രാഷ്ട്രീയ നേതാക്കളും സമർപ്പണ സമ്മേളനത്തിൽ പങ്കെടുത്തു.