125 വർഷം പഴക്കമുള്ള പള്ളിയിൽ ഉണ്ടായ തീപിടുത്തത്തിൽ വ്യാപകമായ നാശനഷ്ടം

Apr 15, 2024 - 18:49
 0

അജ്മീറിലെ സെൻ്റ് മേരീസ് പള്ളിയിൽ ഉണ്ടായ തീപിടുത്തത്തിൽ മേൽക്കൂര കത്തിനശിച്ചു, കെട്ടിടത്തിന് വ്യാപകമായ നഷ്ടം സംഭവിച്ചു. 125 വർഷം പഴക്കമുള്ള പള്ളിയുടെ ഭാഗങ്ങൾ മരം കൊണ്ട് നിർമ്മിച്ചതാണ്. തീപിടുത്തത്തിൽ  പള്ളിയുടെ മേൽക്കൂര കത്തിനശിച്ചതായി പ്രദേശവാസികൾ പറഞ്ഞു. യൂത്ത് ക്രിസ്ത്യൻ സൊസൈറ്റിയിൽ നിന്നുള്ള ബിപിൻ ബേസിൽ പള്ളി കെട്ടിടത്തിന് വ്യാപകമായ നഷ്ടം സംഭവിച്ചതായി സ്ഥിരീകരിച്ചു. പത്ത് അഗ്നിശമന സേനാ വാഹനങ്ങൾ   നാല് മണിക്കൂറിലേറെ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കാൻ തീ അണച്ചത് .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0