ഐ പി സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷന് അനുഗ്രഹീത തുടക്കം

Nov 5, 2022 - 04:51
 0

ക്രൈസ്തവ വിശ്വാസികൾ പരിശുദ്ധാത്മ ശക്തിയിൽ വളരണമെന്ന് ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ എൻ.സി.ഫിലിപ്പ് പറഞ്ഞു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) ബാംഗ്ലൂർ നോർത്ത് സെന്റർ വാർഷിക കൺവൻഷൻ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “മനുഷ്യ സമൂഹത്തിൻ്റെ ആത്മീയദാഹം തീർക്കാൻ കർത്താവിൽ നിന്നും പരിശുദ്ധാത്മ ദാനം സ്വീകരിക്കുകയും അതിൽ വളരുകയും ചെയ്യുന്നവനെ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. 

സെക്രട്ടറി പാസ്റ്റർ ലാൻസൺ പി.മത്തായി അധ്യക്ഷനായിരുന്നു. പാസ്റ്റർ അനീഷ് കെ. ശ്രീധർ ( കൊല്ലം) പ്രാരംഭ ദിന യോഗത്തിൽ പ്രസംഗിച്ചു. ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ മത്തിക്കരെ ഐ.പി.സി ഹാളിൽ പ്രത്യേക ഉണർവ് യോഗവും ഉച്ചയ്ക്ക് 2 ന് പി വൈ പി എ , സൺഡെസ്ക്കൂൾ വാർഷിക സമ്മേളനവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിലും നടക്കും.

ശനി, ഞായർ ദിവസങ്ങളിൽ പാസ്റ്റർ ബാബു ചെറിയാൻ ( പിറവം) മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ എൻ.സി.ഫിലിപ്പ് (പ്രസിഡന്റ്), ലാൻസൺ പി.മത്തായി ( സെക്രട്ടറി), എം.ഡി.വർഗീസ് (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0