കുമ്പനാട് കൺവൻഷന് അനുഗ്രഹീത തുടക്കം

Blessed begining to Kumbanad Convnetion IPC 99th General Convention

Jan 16, 2023 - 03:57
Jan 16, 2023 - 17:28
 0

ശതാബ്ദിയുടെ പടിവാതിക്കലേക്ക് എത്തി നില്ക്കുന്ന ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ പുതിയ ദിശാബോധത്തോടെ ദൈവരാജ്യ വ്യാപനത്തിനായി പ്രവർത്തിക്കണമെന്ന് ഐ പിസി(IPC) ജനറൽ പ്രസിഡന്റ് ഡോ.ടി. വൽസൻ എബ്രഹാം ആഹ്വാനം ചെയ്തു. സഭയുടെ 99-ാമത് ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലു തലമുറകളായി ദൈവ കരുതലുകൾ അനുഭവിച്ച നാം പുതിയ കാലത്തെ വെല്ലുവിളികളെ ഏറ്റെടുത്ത് ക്രിസ്തു സ്നേഹം സമൂഹത്തിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജന. ട്രഷറർ സണ്ണി മുളമൂട്ടിൽ, പാസ്റ്റർ ജോൺസൺ ചാക്കോ, ലഫ്നന്റ് കേണൽ വി.ഐ ലൂക്ക് എന്നിവർ വേദഭാഗങ്ങൾ വായിച്ചു. കേരളാ സ്റ്റേറ്റ് പ്രസ്ബിറ്റർ പാസ്റ്റ സണ്ണി കുര്യൻ വാളകം മുഖ്യപ്രഭാഷണം നടത്തി. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് , പാസ്റ്റർ കെ.സി.തോമസ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.

ഡോ. ബ്ലസൻ മേമന യുടെ നേതൃത്വത്തിലുള്ള കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. നിന്റെ രാജ്യം വരേണമേ എന്നതാണ് മുഖ്യ ചിന്താവിഷയം.

ജനുവരി 15 ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ഒരാഴ്ച്ചത്തെ ആത്മീയ സംഗമം ജനു. 22നു വിശുദ്ധസഭായോഗത്തോടെ സമാപിക്കും. തുടർന്നുള്ള രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ വി.ജെ തോമസ്, രാജു ആനിക്കാട്, തോമസ് ഫിലിപ്പ്, സണ്ണി ഫിലിപ്പ്, ബേബി വർഗീസ്, ഷാജി ഡാനിയേൽ, ജോൺ ക. മാത്യു, കെ.സി തോമസ്, വിൽ‌സൺ വർക്കി, സാബു വർഗീസ്, രാജു മേത്ര, ഫിലിപ്പ് പി. തോമസ്, വിൽ‌സൺ ജോസഫ്, കെ.സി. ജോൺ, ഡോ. തോംസൺ കെ. മാത്യു, ഷിബു തോമസ്, ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. 

കൺവെൻഷനോടനുബന്ധിച്ച് പകൽ സമയങ്ങളിൽ പന്തലിൽ വിവിധ യോഗങ്ങൾ നടക്കും. കൂടാതെ ജനു. 17നു ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, 19നു സോദരി സമാജ സമ്മേളനം, 20 ഉച്ചകഴിഞ്ഞു കൗൺസിൽ ഹാളിൽ ഐപിസി ഗ്ലോബൽ മീഡിയ മീറ്റ്, 21 ഉച്ചയ്ക്ക് ശേഷം പി.വൈ.പി.എ - സൺ‌ഡേ സ്കൂൾ വാർഷികം എന്നിവയും നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0