സി ഇ എം ജനറൽ ക്യാമ്പിന് അനുഗ്രഹ സമാപ്തി

Dec 30, 2022 - 18:04
Jan 1, 2023 - 04:48
 0

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം ) 63-മത് ജനറൽ ക്യാമ്പ് സമാപിച്ചു. ഡിസംബർ  26  തിങ്കളാഴ്ച മുതൽ  28 വരെ കുമിളി പുറ്റടി ഹോളിക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് & ടെക്നോളജിയിൽ ആണ് ക്യാമ്പ് നടന്നത്. സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോസ് ജോർജ് അധ്യക്ഷത വഹിച്ചു. സഭാ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ റ്റി ഐ എബ്രഹാം, പാസ്റ്റർ ഫിലിപ്പ് എബ്രഹാം, പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ജോമോൻ ജോസഫ്, ബ്രദർ ജേക്കബ് വർഗീസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ് കൃതജ്ഞത അറിയിച്ചു. പാസ്റ്റർ ബിനു എബ്രഹാം സമാപന പ്രാർത്ഥന നടത്തി. പാസ്റ്റർ എബ്രഹാം ജോസഫ് ആശീർവാദം നൽകി. 13 വയസിൽ താഴെയുള്ളവർക്കായുള്ള കിഡ്സ്‌ ക്യാമ്പിന് ട്രാൻസ്ഫോർമേഴ്‌സ് നേതൃത്വം നൽകി. ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മോട്ടിവേഷൻ സെമിനാർ, മ്യൂസിക് നൈറ്റ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു . ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ക്യാമ്പ് കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകി.ആയിരം പേർ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0